Latest News

മലപ്പുറത്തിന്റെ മതസൗഹാര്‍ദ്ദ കഥകള്‍ 'മലപ്പുറം മനസ്സ്' പ്രകാശനം ചെയ്തു

മലപ്പുറത്തിന്റെ മതസൗഹാര്‍ദ്ദ കഥകള്‍ മലപ്പുറം മനസ്സ് പ്രകാശനം ചെയ്തു
X

മലപ്പുറം: മലപ്പുറം ജില്ലയുടെ മതനിരപേക്ഷതയും സൗഹാര്‍ദ്ദവും വ്യക്തമാക്കുന്ന നൂറോളം സംഭവകഥകളുടെ പുസ്തകം 'മലപ്പുറം മനസ്സ്' പ്രകാശനം ചെയ്തു. പ്രസ് ക്ലബ് ഹാളില്‍ നടന്ന പ്രകാശനച്ചടങ്ങില്‍ കേരള പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിയും പങ്കെടുത്തു.

കെഎംസിസി പുസ്തക പ്രസിദ്ധീകരണത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായി കെഎംസിസി ജിദ്ദ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ കീഴ്ഘടകമായ ആസ്‌പെയര്‍ ബുക്‌സ് ആണ് 'മലപ്പുറം മനസ്സ്' പ്രസിദ്ധീകരിച്ചത്. മലപ്പുറം പ്രസ് ക്ലബ് പ്രസിഡന്റും മലയാള മനോരമ സീനിയര്‍ സബ് എഡിറ്ററുമായ ശംസുദ്ദീന്‍ മുബാറക് ആണ് പുസ്തകത്തിന്റെ രചയിതാവ്. മതത്തിനും ജാതിക്കും രാഷ്ട്രീയത്തിനും അപ്പുറം മലപ്പുറത്തിന്റെ നന്മയും സ്‌നേഹപാരമ്പര്യവും വാര്‍ത്താ ഫീച്ചറുകളാണ് പുസ്തകത്തില്‍ ചിത്രങ്ങള്‍ സഹിതം ഉള്‍പ്പെടുത്തിയിരിക്കുന്നത്.

'മലപ്പുറം മനസ്സ്' ജില്ലയിലെ ഗവണ്‍മെന്റ്, എയ്ഡഡ് മേഖലകളിലെ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലെ ലൈബ്രറികളിലേക്ക് സൗജന്യമായി നല്‍കുന്ന പദ്ധതി പി.കെ.കുഞ്ഞാലിക്കുട്ടി,വേങ്ങര കുറുക ഗവ. ഹൈസ്‌കൂള്‍ പിടിഎ പ്രസിഡന്റ് കെ.അലവിക്കുട്ടിക്ക് പുസ്തകം കൈമാറി ഉദ്ഘാടനം ചെയ്തു.

കെഎംസിസി ജിദ്ദ മലപ്പുറം ജില്ലാ പ്രസിഡന്റ് പി.എം.എ.ഗഫൂര്‍ പട്ടിക്കാട് അധ്യക്ഷത വഹിച്ചു.

കവി മണമ്പൂര്‍ രാജന്‍ ബാബു പുസ്തകം പരിചയപ്പെടുത്തി. കെഎംസിസി ജിദ്ദ മലപ്പുറം ജില്ലാ ചെയര്‍മാന്‍ ഹസന്‍ സിദ്ദീഖ് ഹസന്‍ ബാബു, ട്രഷറര്‍ മജീദ് അരിമ്പ്ര, ശംസുദ്ദീന്‍ മുബാറക് എന്നിവര്‍ പ്രസംഗിച്ചു.

Next Story

RELATED STORIES

Share it