- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മലബാര്‍ കലാപം; ആര്‍എസ്എസ് പറയുന്നത് ബ്രിട്ടീഷ് നയവും വ്യാഖ്യാനവുമെന്ന് എ വിജയരാഘവന്‍
കേന്ദ്രം പേര് വെട്ടി എന്നുവച്ച് അത് ചരിത്രത്തില്‍ നിന്നും മായില്ല എന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

കോഴിക്കോട്: മലബാര്‍ കാലാപം സംബന്ധിച്ച് ആര്‍എസ്എസ് പറയുന്നത് ബ്രിട്ടീഷ് നയവും വ്യാഖ്യാനവുമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി വിജയരാഘവന്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അത് ബ്രിട്ടീഷ് വിരുദ്ധമായിരുന്നു, ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗവുമാണ്. ചരിത്രത്തെ നിരാകരിക്കാന്‍ കഴിയില്ലെന്നും എ വിജയരാഘവന്‍ പറഞ്ഞു.
സമരത്തിന്റെ ഉള്ളടക്കത്തിന്റെ എല്ലാ വശങ്ങളെയും പരിശോധിച്ചാണ് അഭിപ്രായം രൂപീകരിച്ചിട്ടുള്ളത്. അങ്ങനെ സൂക്ഷ്മ പരിശോധന നടത്തിയ എല്ലാവരും ഈ സമരത്തിന്റെ ബ്രിട്ടീഷ് വിരുദ്ധതയ്ക്കാണ് പ്രധാന്യം നല്‍കിയത്. ആ ബ്രിട്ടീഷ് വിരുദ്ധ സമരം, ബ്രിട്ടീഷുകാരുടെ പ്രതിനിധികളായി പ്രവര്‍ത്തിച്ച ജന്മിമാര്‍ക്കും നാടുവാഴികള്‍ക്കും എതിരായിരുന്നു. ആ നിലയിലാണ് സമരം രൂപപ്പെട്ടത്. ഏറ്റവും സംഘടിത രൂപമുണ്ടായ പ്രക്ഷോഭങ്ങളില്‍ ഒന്ന് എന്നുള്ള നിലയിലും ബ്രിട്ടീഷുകാര്‍ ഏറ്റവും ക്രൂരമായി അടിച്ചമര്‍ത്തിയ പ്രക്ഷോഭം എന്ന നിലയിലും മലബാര്‍ കലാപം വളരെയധികം പഠനവിധേയമായിട്ടുണ്ടെന്നും വിജയരാഘവന്‍ ചൂണ്ടിക്കാട്ടി. കേന്ദ്രം പേര് വെട്ടി എന്നുവച്ച് അത് ചരിത്രത്തില്‍ നിന്നും മായില്ല എന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
RELATED STORIES
ചെങ്കടലില്‍ കപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ നാവികഭടന്മാര്‍...
8 July 2025 4:00 PM GMTഗസയുടെ ഇച്ഛാശക്തിയെ തകര്‍ക്കുന്നതില്‍ ഇസ്രായേല്‍ പരാജയപ്പെട്ടു: ഹമാസ്
8 July 2025 3:47 PM GMTവിമാനത്തിന് അടുത്തെത്തിയ യുവാവിനെ എഞ്ചിന് വലിച്ചെടുത്തു; ദാരുണമരണം
8 July 2025 3:31 PM GMTസര്‍ക്കാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് 35 ശതമാനം സംവരണം; ബിഹാര്‍...
8 July 2025 3:25 PM GMTവ്യാജ പ്രചാരണത്തില്‍ പരാതി നല്കി മന്ത്രി ശിവന്‍കുട്ടി
8 July 2025 3:23 PM GMTഹോട്ടല്‍ ഉടമ കൊല്ലപ്പെട്ട നിലയില്‍; രണ്ടു തൊഴിലാളികളെ കാണാനില്ല
8 July 2025 3:17 PM GMT