ബിജെപിക്കെതിരേ മാളയിലും ബഹിഷ്‌ക്കരണം; പൗരത്വ നിയമത്തെ അനുകൂലിച്ചുള്ള യോഗത്തിന് മുന്നേ കടകളടച്ച് വ്യാപാരികളുടെ പ്രതിഷേധം

രാഷ്ട്ര രക്ഷാ സംഗമം എന്ന് പേരിട്ടു നടന്ന യോഗത്തില്‍ ചലച്ചിത്ര സംവിധായകന്‍ അലി അക്ബര്‍ ആയിരുന്നു പ്രാസംഗികന്‍.

ബിജെപിക്കെതിരേ മാളയിലും ബഹിഷ്‌ക്കരണം; പൗരത്വ നിയമത്തെ അനുകൂലിച്ചുള്ള യോഗത്തിന് മുന്നേ കടകളടച്ച് വ്യാപാരികളുടെ പ്രതിഷേധം

മാള: പൗരത്വ നിയമത്തെ അനുകൂലിച്ചുകൊണ്ട് മാളയില്‍ ബിജെപി മാള മേഖലാ കമ്മിറ്റി വിളിച്ചുചേര്‍ത്ത വിശദീകരണ യോഗത്തിന് മുന്നേ പ്രദേശത്തെ കടകളടച്ചു വ്യാപാരികളുടെ പ്രതിഷേധം.രാഷ്ട്ര രക്ഷാ സംഗമം എന്ന് പേരിട്ടു നടന്ന യോഗത്തില്‍ ചലച്ചിത്ര സംവിധായകന്‍ അലി അക്ബര്‍ ആയിരുന്നു പ്രാസംഗികന്‍.. എന്നാല്‍ സമ്മേളനം തുടങ്ങും മുമ്പേ തന്നെ സ്‌റ്റേജിന് സമീപത്തുള്ള കടകള്‍ അടച്ചു വ്യാപാരികള്‍ സ്ഥലം വിട്ടു. സംസ്ഥാന തലത്തിലും ജില്ലയിലും ചിലയിടങ്ങളില്‍ ഇത്തരം ബഹിഷ്‌കരണം നടന്നിരുന്നു. അതിന്റെ ചുവടുപിടിച്ചാണ് ഇപ്പോള്‍ മാളയിലും വ്യാപാരികളുടെ ബഹിഷ്‌കരണം നടന്നത്.


RELATED STORIES

Share it
Top