Latest News

മാക്കൂട്ടം മേഖലയില്‍ ഗതാഗതം സാധ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി കര്‍ണാടക മുഖ്യമന്ത്രിക്ക് കത്തയച്ചു

കൂര്‍ഗ് മേഖലയില്‍ ഉള്ളവര്‍ കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്നത് മാക്കൂട്ടം വഴിയാണ്.

മാക്കൂട്ടം മേഖലയില്‍ ഗതാഗതം സാധ്യമാക്കണമെന്ന്   ആവശ്യപ്പെട്ട് മുഖ്യമന്ത്രി കര്‍ണാടക മുഖ്യമന്ത്രിക്ക് കത്തയച്ചു
X

തിരുവനന്തപുരം: തലശേരി - ബാംഗ്ലൂര്‍ പാതയില്‍ മാക്കൂട്ടം മേഖലയില്‍ ഗതാഗതം സാധ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണാടക മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പക്ക് കത്തയച്ചു. കൂര്‍ഗ് മേഖലയില്‍ ഉള്ളവര്‍ കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്നത് മാക്കൂട്ടം വഴിയാണ്. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്ക് ബാംഗ്ലൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലെക്ക് എത്താനുള്ള വഴിയും ഇതു തന്നെ. പച്ചക്കറി ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങളുടെ വരവും മാക്കൂട്ടം വഴി നടക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇതിലൂടെയുള്ള ഗതാഗതം സാധ്യമാക്കാന്‍ അടിയന്തര നടപടികള്‍ വേണമെന്ന് മുഖ്യമന്ത്രി കര്‍ണാടക മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.




Next Story

RELATED STORIES

Share it