മഹീന്ദ്ര ഇനി പൂര്‍ണമായും 'ഇലക്ട്രിക്' ആകും
മഹീന്ദ്രക്കൊപ്പം കളംനിറഞ്ഞുകളിച്ചിരുന്ന അംബാസിഡര്‍ കാര്‍ മാറ്റങ്ങള്‍ക്കനുസരിച്ച് മാറാനാകാതെ കയറിപ്പോയി
മഹീന്ദ്രക്കൊപ്പം കളംനിറഞ്ഞുകളിച്ചിരുന്ന അംബാസിഡര്‍ കാര്‍ മാറ്റങ്ങള്‍ക്കനുസരിച്ച് മാറാനാകാതെ കയറിപ്പോയി. ഒരു ഭാഗത്ത് നിരത്തിയിട്ട അംബാസിഡര്‍ കാറുകളും അപ്പുറത്ത് മഹീന്ദ്ര ജീപ്പുകളും എന്നായിരുന്നു ഒരു കാലത്ത് ടാക്‌സി സ്റ്റാന്റുകളിലെ കാഴ്ച്ച. അതില്‍ നിന്നും അംബാസിഡര്‍ കിതച്ച് മാറിനിന്നപ്പോഴും കാലത്തിനനുസരിച്ച മാറ്റങ്ങള്‍ വരുത്തി മഹീന്ദ്ര പിടിച്ചുനിന്നു. ആദ്യം ജീപ്പിന് നീളം കൂടി മാര്‍ഷല്‍ എന്ന മോഡല്‍ പുറത്തിറക്കി. പിന്നെ മെറ്റല്‍ റൂഫുള്ള മാര്‍ഷലും രംഗത്തുവന്നു. കാറിന്റെ ഹൃദയവും ജീപ്പിന്റെ ആത്മാവും എന്ന പരസ്യത്തോടെ വന്ന മഹീന്ദ്ര അര്‍മാഡയും പിന്നീട് ബൊലറോയും സ്‌കോര്‍പിയോവും അതിനിടക്ക് ലോഗന്‍ എന്ന കാറും മഹീന്ദ്രയുടെ അടയാളങ്ങളുമായി നിരത്തിലെത്തി. പോലിസ് വകുപ്പ് വ്യാപകമായി വാങ്ങിക്കൂട്ടിയ ബൊലേറോ പിന്നീട് രാജ്യത്തെ തദ്ദേശസ്വയം ഭരണ വകുപ്പുകളുടെ 'ഔദ്യോഗഹിക വാഹനം' തന്നെയായി മാറി. റേവ് ഐ എന്ന രാജ്യത്തെ ആദ്യ ഇലക്ട്രിക് കാറും മഹീന്ദ്ര പുറത്തിറക്കി.
കുറഞ്ഞ കാലം കൊണ്ട് അകാല ചരമം അടയാനായിരുന്നു ഈ ഇത്തിരിക്കുഞ്ഞന്‍ കാറിന്റെ വിധി. എന്നിട്ടും പിന്മാറാതെ e2o, e2o പ്ലസ് എന്നീ മോഡലുകളും മഹീന്ദ്ര പുറത്തിറക്കി. ഇലക്ട്രിക് വാഹനങ്ങളുടെ കാലമാണ് ഇനി വരാന്‍ പോകുന്നത് എന്ന തിരിച്ചറിവിലായിരുന്നു പരാജയത്തിലും പിന്മാറാതെയുള്ള മഹീന്ദ്രയുടെ ഈ പടയൊരുക്കം.
ഇപ്പോഴിതാ അടുത്ത അഞ്ചു വര്‍ഷം കൊണ്ട് എല്ലാ വാഹനങ്ങളും ഇലക്ട്രിക് ആക്കി മാറ്റുമെന്ന ധീരമായ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് മഹീന്ദ്ര. രാജ്യത്തെ ആദ്യ ഇലക്ട്രിക് സെദാന്‍ കാറായ ഇ വെറിറ്റോ മഹീന്ദ്ര മാര്‍ക്കറ്റിലിറക്കിയിട്ടുണ്ട്. സുപ്രോ എന്ന ഡീസല്‍ വാനിന്റെ ഇലക്ട്രിക് മോഡലായ ഇ സുപ്രോയും മഹീന്ദ്ര രംഗത്തിറക്കി മിനി വാനുകളിലെ ഇലക്ട്രിക് സാനിധ്യവും അറിയിച്ചു. വിപണിയില്‍ തരംഗമായ ട്രിയോ, ഇ അല്‍ഫ മിനി എന്നീ ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ മഹീന്ദ്ര കഴിഞ്ഞ വര്‍ഷം തന്നെ എത്തിച്ചിരുന്നു. ഇലക്ട്രിക് വാഹനങ്ങളുടെ യുഗത്തിലും വിപണിയില്‍ ആധിപത്യം നിലനിര്‍ത്താനുള്ള വാഹനങ്ങളുടെ നിരയുമായി പടയൊരുക്കത്തിനൊരുങ്ങുകയാണ് മഹീന്ദ്ര. പൂര്‍ണ വൈദ്യതിവല്‍ക്കരണത്തിനായി 3,000 കോടി രൂപയുടെ നിക്ഷേപമാണ് മഹീന്ദ്ര പ്ലാന്റുകളില്‍ നടത്തിയിട്ടുള്ളത്.
RELATED STORIES
യുഎസിന്റെ ആളില്ലാ ചാരവിമാനം വീണ്ടും വെടിവച്ചിട്ടെന്ന് ഹൂതികള്‍; വീഡിയോ ...
16 Sep 2024 12:59 PM GMTരാഹുലിന്റെ നാവറുക്കുന്നവര്‍ക്ക് 11 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച്...
16 Sep 2024 12:47 PM GMTസ്കൂട്ടര്‍ അപകടത്തില്‍ മൂന്നു വയസ്സുകാരനടക്കം രണ്ട് മരണം
16 Sep 2024 11:54 AM GMTദക്ഷിണ കന്നഡയില്‍ നബിദിന റാലി തടയാന്‍ വിഎച്ച്പി ശ്രമം; സംഘര്‍ഷാവസ്ഥ
16 Sep 2024 11:50 AM GMTവാര്‍ത്താ ആക്രമണം തടയണം; മുഖ്യമന്ത്രിക്കെതിരേ ഡബ്ല്യുസിസി
16 Sep 2024 7:23 AM GMTട്രംപിനെതിരേ വീണ്ടും വധശ്രമം; എഫ് ബിഐ അന്വേഷിക്കുന്നു
16 Sep 2024 7:12 AM GMT