Latest News

ഗാന്ധിജിയുടെ കണ്ണട ലേലത്തില്‍ വിറ്റു

ഗാന്ധിജിയുടെ കണ്ണട ലേലത്തില്‍ വിറ്റു
X

ലണ്ടന്‍: നൂറു വര്‍ഷത്തിലേറെ പഴക്കമുള്ള ഗാന്ധിജിയുടെ എന്ന് അവകാശപെടുന്ന കണ്ണട ബ്രിട്ടനില്‍ രണ്ടര കോടിയ്ക്ക് ലേലത്തിന് വിറ്റു. യുകെയിലെ ഈസ്റ്റ് ബ്രിസ്റ്റള്‍ ഓക്ഷന്‍സാണ് കണ്ണട ലേലത്തില്‍ വെച്ചത്. സ്ഥാപനത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തുകയ്ക്കാണ് കണ്ണട വിറ്റത്.

മഹാത്മാ ഗാന്ധിയുടെ സ്വന്തം കണ്ണട എന്ന പേരിലായിരുന്നു ലേലം. സ്വര്‍ണ്ണ നിറത്തിലുള്ള ഫ്രയിമുള്ള വട്ടക്കണ്ണട 20ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഉപയോഗിച്ചതെന്നാണ് കരുതുന്നത്. സ്ഥാപനത്തിന്റെ ലെറ്റര്‍ ബോക്‌സില്‍ രണ്ടാഴ്ച മുന്‍പാണ് ഈ കണ്ണട എത്തിയത്. ദക്ഷിണാഫ്രിക്കയില്‍ ബ്രിട്ടീഷ് പെട്രോളിയം കോര്‍പ്പറേഷനില്‍ ജീവനക്കാരനായിരുന്ന വ്യക്തിയുടെ ചെറുമകനായിരുന്നു ഇത് അയച്ചത്. ഇത് പ്രത്യുപകാരമായോ സമ്മാനമായോ ആണ് ഗാന്ധിജി വ്യക്തിക്ക് നല്‍കിയത്. 10000 മുതല്‍ 15000 പൗണ്ട് വരെ ലേലത്തില്‍ കിട്ടുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ലേലത്തിന് വച്ചപ്പോള്‍ തുക പടിപടിയായി ഉയര്‍ന്നു.2.60 ലക്ഷം പൗണ്ടാണ് ഏകദേശം രണ്ടര കോടിക്കാണ് ഓണ്‍ലൈനിലൂടെ കണ്ണടയ്ക്കു വിലയിട്ടത്. കേവലം 15,000 പൗണ്ടായിരുന്നു ആഗസ്ത് ഒമ്പതിന് ഓക്ഷന്‍ ഹൗസിന്റെ ലെറ്റര്‍ ബോക്‌സില്‍ ലഭിച്ച കണ്ണടയ്ക്ക് അടിസ്ഥാനവില ഇട്ടിരുന്നത്.

ബ്രിസ്റ്റോള്‍ മാംഗോട്‌സ് ഫീല്‍ഡിലെ വൃദ്ധനായ ഒരാളായിരുന്നു കണ്ണടയുടെ ഉടമ. ഇദ്ദേഹത്തിന്റെ കുടുംബം പരമ്പരാഗതമായി സൂക്ഷിച്ചിരുന്നതാണ് ഗാന്ധിജിയില്‍നിന്നും സമ്മാനമായി ലഭിച്ച ഈ കണ്ണട. കുടുബത്തിലെ ഒരാള്‍ 1920ല്‍ സൗത്ത് ആഫ്രിക്കയില്‍വച്ച് ഗാന്ധിജിയെ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തിന് സമ്മാനമായി നല്‍കിയതാണ് ഈ കണ്ണട എന്നാണ് അറിവ്. എന്നാല്‍ ഇത് ആരാണെന്ന് ഉടമയ്ക്കു വ്യക്തമായി അറിയില്ല.




Next Story

RELATED STORIES

Share it