Latest News

കാര്‍ഷിക നിയമത്തില്‍ ഭേദഗതിയുമായി മഹാരാഷ്ട്ര സര്‍ക്കാര്‍; കേന്ദ്ര നിയമത്തെ ചെറുക്കുന്നതിന്റെ ഭാഗമെന്ന് റവന്യൂമന്ത്രി

കാര്‍ഷിക നിയമത്തില്‍ ഭേദഗതിയുമായി മഹാരാഷ്ട്ര സര്‍ക്കാര്‍; കേന്ദ്ര നിയമത്തെ ചെറുക്കുന്നതിന്റെ ഭാഗമെന്ന് റവന്യൂമന്ത്രി
X

മുംബൈ: മഹാരാഷ്ട്ര സര്‍ക്കാര്‍ കാര്‍ഷിക നിയമത്തില്‍ ഭേദഗതി കൊണ്ടുവരുമെന്ന് കോണ്‍ഗ്രസ് നേതാവും മഹാരാഷ്ട്ര റവന്യുമന്ത്രിയുമായ ബാലസാഹേബ് തോറാട്ട്. പുതിയ ബില്ല് കര്‍ഷകരുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് കാര്‍ഷിക നിയമങ്ങളും കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും ദോഷകരമാണ്. അതിനെ മറികടക്കുന്നതിനായി നിയമസഭയുടെ മണ്‍സൂണ്‍കാല സമ്മേളനത്തില്‍ ഒരു നിയമം കൊണ്ടുവരും- മന്ത്രി പറഞ്ഞു.

സഹകരണ മന്ത്രി ബാലെസാഹേബ് പാട്ടില്‍, കൃഷി മന്ത്രി ദാദാജി ഭൂസെ, കൃഷി, സഹകരണ സഹമന്ത്രി ഡോ. വിശ്വജിത്ത് കദം എന്നിവരും ശരത് പവാറും പങ്കെടുത്ത ഒരു മണിക്കൂര്‍ യോഗത്തിനുശേഷമായിരുന്നു തോറാട്ട് മാധ്യമപ്രവര്‍ത്തകരെ കണ്ടത്.

''കര്‍ഷകരുടെ ഉന്നമനത്തിനാണെന്ന് വിശദീകരിച്ചുകൊണ്ട് കൊണ്ടുവരുന്ന കേന്ദ്ര സര്‍ക്കാരിന്റെ നിയമം അപകടകരമാണ്. ഒരു പാന്‍ കാര്‍ഡിന്റെ ബലത്തില്‍ ആര്‍ക്കും വ്യാപാരത്തില്‍ ഏര്‍പ്പെടാം. എന്തെങ്കിലും തട്ടിപ്പ് നടന്നാല്‍ ആര്‍ക്കും ഉത്തരവാദിത്തമില്ല. അതുംകൂടി പരിഗമിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവരുന്നത്. പത്തുവര്‍ഷത്തില്‍ കൂടുതല്‍ അനുഭവപരിചയമുള്ള ശരത് പവാറിന്റെ ഈ മേഖലയിലെ സംഭാവനകള്‍ മികച്ചതാണ്- കൂടിക്കാഴ്ചയുടെ കാരണങ്ങളെക്കുറിച്ച് മന്ത്രി പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരേയുള്ള അനിശ്ചിതകാല ധര്‍ണ കഴിഞ്ഞ വര്‍ഷം നവംബര്‍ അവസാനത്തോടെയാണ് ഡല്‍ഹിയില്‍ ആരംഭിച്ചത്. സമരം ഇപ്പോഴും തുടരുകയാണ്. ബില്ല് പിന്‍വലിക്കണമെന്നാണ് ആവശ്യം.

Next Story

RELATED STORIES

Share it