Latest News

കോൺഗ്രസ് ബിജെപിയിലക്കുള്ള പാത : എം സ്വരാജ്

കോൺഗ്രസ് ബിജെപിയിലക്കുള്ള പാത : എം സ്വരാജ്
X

തിരുവനന്തപുരം: കോൺഗ്രസ് എന്നത് ഇപ്പോൾ ഒരു രാഷ്ട്രീയ പാർട്ടിയുടെ പേരല്ലെന്നും മറിച്ച് ബിജെപിയിലേക്കുള്ള വഴിയാണ് അവരുടെ പാതയെന്നും പേരാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം സ്വരാജ്. കേരളത്തിലെ വോട്ടർമാർക്ക് ഇക്കാര്യത്തിൽ അബദ്ധം പറ്റരുതെന്നും കോൺഗ്രസ് സ്ഥാനാർഥികൾ ജയിച്ചാൽ അവർ ബിജെപിയിലേക്ക് പോകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം സ്ഥാനാർഥി മോഹം തലയ്ക്ക് പിടിച്ചവരാണ് സിപിഎമ്മിൽ നിന്ന് ബിജെപിയിലേക്ക് പോയതെന്നും സ്വരാജ് പരിഹസിച്ചു.

തിരഞ്ഞെടുപ്പിൽ തോറ്റാലും ജയിച്ചാലും ബിജെപിയിൽ ചേരുന്ന പാർട്ടിയായി കോൺഗ്രസ് മാറിയിരിക്കുകയാണ്. ബിജെപിയിലേക്കുള്ള പാത ഇന്ന് കോൺഗ്രസ് എന്ന് അറിയപ്പെടുന്നതേയുള്ളൂ എന്നും അദ്ദേഹം കൂട്ടിചേർത്തു.

Next Story

RELATED STORIES

Share it