താനൂരില്‍ മല്‍സ്യബന്ധന വള്ളം തകര്‍ന്ന് ലക്ഷങ്ങളുടെ നഷ്ടം

താനൂര്‍: താനൂര്‍ സ്വദേശിയുടെ മല്‍സ്യബന്ധന വള്ളം തകര്‍ന്ന് ലക്ഷങ്ങളുടെ നഷ്ടം. താനൂര്‍ ഒസ്സാന്‍ കടപ്പുറം മമ്മിക്കാനകത്ത് മുഹമ്മദ് ഹനീഫയുടെ ഉടമസ്ഥതയിലുള്ള നല്ല ഇടയന്‍ വള്ളമാണ് ആഴക്കടലില്‍ തകര്‍ന്ന് പൂര്‍ണമായും മുങ്ങിപ്പോയത്. 15 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതാണ് കണക്കാക്കുന്നത്. കൂടാതെ വള്ളത്തിലുണ്ടായിരുന്ന രണ്ടുലക്ഷത്തോളം രൂപ വിലവരുന്ന മല്‍സ്യവും നഷ്ടമായിട്ടുണ്ട്.
ബേപ്പൂര്‍ തീരത്തു നിന്നും 40 നോട്ടിക്കല്‍ മൈല്‍ ദൂരെയാണ് അപകടമുണ്ടായത്. മുങ്ങുന്നതിനിടെ സഹായത്തിനായി ടോര്‍ച്ച് തെളിച്ചും ശബ്ദമുണ്ടാക്കിയും ശ്രദ്ധയാകര്‍ഷിക്കാനുള്ള വള്ളത്തിലെ തൊഴിലാളികളുടെ ശ്രമത്തിനൊടുവില്‍ കൊല്ലം സ്വദേശിയായ സദേഷിന്റെ മല്‍സ്യബന്ധന ബോട്ടായ ബ്ലൂ ലൈന്‍ ഇവരുടെ രക്ഷയ്‌ക്കെത്തുകയായിരുന്നു.
ഉടമയടക്കം വള്ളത്തിലുണ്ടായിരുന്ന അഞ്ചാളുകളേയും രക്ഷപ്പെടുത്തിയ സദേഷിനും മല്‍സ്യബന്ധനം നടത്താനാവാതെ മടങ്ങേണ്ടിവന്നതിനാല്‍ ഇന്ധനച്ചെലവടക്കം അരലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്. ജീവന്‍ തിരിച്ചുകിട്ടിയതിന്റെ ആശ്വാസത്തിനിടയിലും ജീവിതമാര്‍ഗമായിരുന്ന വള്ളവും മല്‍സ്യബന്ധന ഉപകരണങ്ങളും നഷ്ടമായതിന്റെ സങ്കടത്തിലാണ് മുഹമ്മദ് ഹനീഫയും തൊഴിലാളികളും.
RELATED STORIES
തമിഴ്നാട്ടില് എംജിആര് പ്രതിമയില് കാവി ഷാളണിയിച്ചു; പ്രതിഷേധം
28 Sep 2023 3:06 PM GMTമുസ് ലിം എംപിക്കെതിരായ തീവ്രവാദി പരാമര്ശം; എംപിമാരുടെ പരാതി...
28 Sep 2023 2:23 PM GMTഎം എസ് സ്വാമിനാഥന് അന്തരിച്ചു
28 Sep 2023 9:25 AM GMTപ്രവാചക സ്മരണയില് നബിദിനം ആഘോഷിച്ചു
28 Sep 2023 5:52 AM GMTസംസാരിക്കാന് കഴിയുമായിരുന്നില്ല, രക്തമൊലിക്കുന്നുണ്ടായിരുന്നു;...
28 Sep 2023 5:41 AM GMTജാമിയ മില്ലിയ ഇസ്ലാമിയ ലോക സര്വ്വകലാശാല റാങ്കിംഗില് രണ്ടാം സ്ഥാനത്ത്
28 Sep 2023 5:13 AM GMT