വട്ടപ്പാറയിൽ ലോറിയപകടം; രണ്ടുപേർ മരിച്ചു

വട്ടപ്പാറയിൽ ലോറിയപകടം; രണ്ടുപേർ മരിച്ചു

വളാഞ്ചേരി: ദേശീയപാത 17ലെ സ്ഥിരം അപകടമേഖലയായ വട്ടപ്പാറ വളവിലുണ്ടായിരുന്ന ലോറിയപകടത്തിൽ രണ്ടു മരണം. ചെങ്കൽ കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് റോഡിൽ മറിഞ്ഞാണ് അപകടം. ഇരിമ്പിളിയം ആന്തൂർചോലയിൽ ചന്ദ്രൻ മകൻ സന്തോഷ് (30), ചെല്ലൂർ പകൽ പറമ്പിൽ കിഷോർ (20) എന്നിവരാണ് മരണപ്പെട്ടത്. ദൃക്സാക്ഷികൾ പറഞ്ഞതനുസരിച്ച് ലോറിയിൽ ഏഴ് പേരുണ്ടായതാണ് അറിയുന്നത്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം പൂർണമായി സ്തംഭിച്ചിട്ടുണ്ട്. നാട്ടുകാരും തിരൂരിൽ നിന്ന് എത്തിയ ഫയർ ഫോഴ്സും ചേർന്ന് ക്രെയിൻ ഉപയോഗിച്ച് ലോറി നീക്കാനുള്ള ശ്രമങ്ങൾ നടത്തികൊണ്ടിരിക്കുകയാണ്. ​ഗതാ​ഗതം ഉടൻ പുനസ്ഥാപിക്കാനുള്ള ശ്രമത്തിലാണ്.

RELATED STORIES

Share it
Top