Latest News

തിരുവനന്തപുരം നഗരത്തില്‍ ലോക്ക്ഡൗണ്‍ നീട്ടി

അതിവ്യാപന മേഖലകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.

തിരുവനന്തപുരം നഗരത്തില്‍ ലോക്ക്ഡൗണ്‍ നീട്ടി
X

തിരുവനന്തപുരം: സമ്പര്‍ക്കരോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം നഗരത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന ലോക്ക്ഡൗണ്‍ നീട്ടി. നിയന്ത്രണങ്ങള്‍ ഒരാഴ്ച കൂടി നീട്ടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അതിവ്യാപന മേഖലകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.

തിരുവനന്തപുരത്ത് സാമൂഹിക വ്യാപനമില്ലെന്നും സൂപ്പര്‍ സ്‌പ്രെഡ് മാത്രമാണുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സമൂഹവ്യാപനം എന്ന ഭീതിജനകമായ അവസ്ഥയിലേക്ക് എത്തിയിട്ടില്ലെങ്കിലും ചില ക്ലസ്റ്ററുകളില്‍ സൂപ്പര്‍ സ്‌പ്രെഡ് എന്ന നിലയിലേക്ക് രോഗവ്യാപനം എത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിന്റെ ഭാഗമായാണ് സമ്പര്‍ക്കവും ഉറവിടമറിയാത്ത രോഗികളുടെ എണ്ണവും വര്‍ധിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജില്ലയില്‍ മാര്‍ച്ച് 11നാണ് കൊവിഡ് കേസ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ വരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തില്‍ ഇവിടെ 481 കേസുകളാണ് ഉള്ളത്. ഇതില്‍ 215 പേര്‍ വിദേശരാജ്യങ്ങളില്‍ നിന്നും മറ്റു സംസ്ഥാനങ്ങളിലും നിന്നെത്തിയവരാണ്. എന്നാല്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 266 പേര്‍ക്കാണ്. ഇന്നുമാത്രം 129 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ ഇതില്‍ 105 പേര്‍ക്കും വൈറസ് ബാധയുണ്ടായത് സമ്പര്‍ക്കത്തിലൂടെയാണ്.


Next Story

RELATED STORIES

Share it