- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തദ്ദേശ തിരഞ്ഞെടുപ്പ്: എസ്ഡിപിഐയുടെ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് സോഷ്യല്‍ ഫോറം

ദമ്മാം: തദ്ദേശ തിരഞ്ഞെടുപ്പില്‍ നൂറിലധികം സീറ്റുകള്‍ നേടി സംസ്ഥാനത്ത് തിളക്കമാര്‍ന്ന വിജയം നേടിയ എസ്.ഡി.പി.ഐയുടെ മുന്നേറ്റത്തില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം കേരള സ്‌റ്റേറ്റ് കമ്മിറ്റി ആഹ്ലാദം പ്രകടിപ്പിച്ചു. അല്‍ ഖോബാറില്‍ ചേര്‍ന്ന സോഷ്യല്‍ ഫോറം ആഘോഷ പരിപാടി സ്‌റ്റേറ്റ് കമ്മിറ്റി പ്രസിഡന്റ് മന്‍സൂര്‍ എടക്കാട് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.
ഹിന്ദുത്വ ഫാഷിസം ഫണം വിടര്‍ത്തി നില്‍ക്കുന്ന ഈ കെട്ട കാലത്ത് ഫാഷിസത്തിനും പൗരത്വ നിഷേധ നിയമത്തിനുമെതിരെ ശക്തമായ നിലപാടെടുക്കുകയും ജനങ്ങളെ അത് ബോധ്യപ്പെടുത്തി ഒരുമിച്ച് നിര്‍ത്തിയതിന്റെയും ഒക്കെ ഫലമാണ് എസ്.ഡി.പി.ഐയുടെ മിന്നുന്ന വിജയം. ഈ തിരഞ്ഞെടുപ്പില്‍ 102 സീറ്റുകള്‍ നേടിയാണ് എസ്.ഡി.പി.ഐ വന്‍ മുന്നേറ്റം നടത്തിയിട്ടുള്ളത്. ഇതിനു വേണ്ടി പ്രവാസലോകത്ത് നിന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറത്തിന്റെ ഓരോ പ്രവര്‍ത്തകനും നല്‍കിയിട്ടുള്ള നിസ്സീമമായ ഇടപെടലും സാമൂഹ്യ മാധ്യമങ്ങളിലൂടെയും മറ്റുമുള്ള പ്രചാരണവും കുടുംബാംഗങ്ങളെയും വോട്ടര്‍മാരെയുമെല്ലാം നേരിട്ട് വിളിച്ചും വോട്ടുറപ്പിച്ച മുഴുവനാളുകളുടെയും പങ്കാളിത്തത്തിന്റെ കൂടി വിജയമാണെന്ന് മന്‍സൂര്‍ എടക്കാട് പറഞ്ഞു.
പരിപാടിയില്‍ ജനറല്‍ സെക്രട്ടറി മുബാറക് പൊയില്‍തൊടി, സെക്രട്ടറി അന്‍സാര്‍ കോട്ടയം സംസാരിച്ചു. സ്‌റ്റേറ്റ് കമ്മിറ്റി അംഗങ്ങളായ അഹമ്മദ് യൂസുഫ്, സുബൈര്‍ നാറാത്ത്, നസീബ് പത്തനാപുരം, സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളായ അബ്ദുല്‍ സലാം മാസ്റ്റര്‍, ഫാറൂഖ് വവ്വാക്കാവ്, സംബന്ധിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















