Latest News

എല്‍ജെഡി രണ്ടാകും; വിമതരുടെ യോഗം വെള്ളിയാഴ്ച

എല്‍ഡിഎഫിന് കത്തുകൊടുത്തപ്പോള്‍ തന്നെ പാര്‍ട്ടി പിളര്‍ന്നതായി വി സുരേന്ദ്രന്‍ പിള്ള

എല്‍ജെഡി രണ്ടാകും; വിമതരുടെ യോഗം വെള്ളിയാഴ്ച
X

തിരുവനന്തപുരം: ലോക് താന്ത്രിക് ജനതാദള്‍ നാളെ രണ്ടായി പിളരും. ഷെയ്ഖ് പി ഹാരിസ്, വി സുരേന്ദ്രന്‍പിള്ള എന്നിവര്‍ നയിക്കുന്ന വിമത വിഭാഗം നാളെ യോഗം ചേരുന്നുണ്ട്. തങ്ങളാണ് യഥാര്‍ഥ എല്‍ജെഡിയെന്നും ഇനി തീരുമാനമെടുക്കേണ്ടത് എല്‍ഡിഎഫാണെന്നും വി സുരേന്ദ്രന്‍ പിള്ള പറഞ്ഞു. എല്‍ഡിഎഫിന് കത്തുകൊടുത്തപ്പോള്‍ തന്നെ പാര്‍ട്ടി പിളര്‍ന്നതായി അദ്ദേഹം വ്യക്തമാക്കി.

നേതൃത്വത്തെ വെല്ലുവിളിച്ച് അച്ചടക്ക നടപടി തള്ളി വിമതനീക്കവുമായി മുന്നോട്ട് പോകാനാണ് ഷേഖ് പി ഹാരിസിന്റെയും സുരേന്ദ്രന്‍ പിള്ളയുടേയും നീക്കം. എല്‍ജെഡിയുടെ നിലവിലെ സംസ്ഥാന പ്രസിഡന്റ് എംവി ശ്രേയംസ്‌കുമാര്‍ പ്രഖ്യാപിച്ച അച്ചടക്ക നടപടി അംഗീകരിക്കില്ലെന്നാണ് ഇരുവരുടേയും നിലപാട്. നോമിനേറ്റ് ചെയ്യപ്പെട്ട സംസ്ഥാന പ്രസിഡന്റിന് സഹഭാരവാഹികള്‍ക്കെതിരെ നടപടിയെടുക്കാന്‍ അധികാരമില്ലെന്നാണ് വിമതവിഭാഗം നേതാക്കളുടെ നിലപാട്.

17ന് തിരുവനന്തപുരത്ത് ചേര്‍ന്ന വിമത വിഭാഗം യോഗം ചുമതലപ്പെടുത്തിയ 15 അംഗ കമ്മറ്റി നാളെ യോഗം ചേര്‍ന്ന് തുടര്‍ നടപടി തീരുമാനിക്കും. തങ്ങള്‍ എല്‍ഡിഎഫില്‍ തുടരുമെന്നും ജെഡിഎസില്‍ ലയിക്കില്ലെന്നും നേതാക്കള്‍ പറയുന്നു.

നാല് ജില്ലാ പ്രസിഡന്റുമാര്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്ന് വിമത വിഭാഗം അവകാശപ്പെട്ടു. തങ്ങള്‍ എല്‍ജെഡിയായി തന്നെ നിലനില്‍ക്കും. കൂടുതല്‍ പ്രവര്‍ത്തകര്‍ തങ്ങള്‍ക്കൊപ്പം വരുമെന്നും ശ്രേയാംസ് കുമാറിന്റെ നേതൃത്വത്തിലുള്ളവരാണ് ജെഡിഎസില്‍ ലയിക്കാന്‍ പോകുന്നതെന്നും ഷേഖ് പി ഹാരിസ് പറഞ്ഞു. ഇവരുടെ ലയനം മാര്‍ച്ചില്‍ ഉണ്ടാകുമെന്നാണ് അറിയുന്നതെന്നും മുഖ്യമന്ത്രിയെ കണ്ട് ഇക്കാര്യങ്ങള്‍ വിശദീകരിച്ചിരുന്നുവെന്നും ഷെയ്ഖ് പറഞ്ഞു.

ദേശീയ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഷെയ്ഖ് പി ഹാരിസിനും സുരേന്ദ്രന്‍പിള്ളക്കുമെതിരെ കേന്ദ്രനേതൃത്വവുമാണ് നടപടി എടുക്കേണ്ടെന്നാണ് വിമതരുടെ നിലപാട്. എന്നാല്‍ ദേശീയ ജനറല്‍ സെക്രട്ടറി ജാവേദ് റാസായുടെ അനുമതിയോടെയാണ് നടപടി എന്ന് ശ്രേയാംസ്‌കുമാര്‍ വിശദീകരിച്ചു. എല്‍ജെഡി രണ്ടാകുമ്പോള്‍ സിപിഎം നിലപാട് നിര്‍ണായകമാവുകയാണ്.

Next Story

RELATED STORIES

Share it