Top

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ മദ്യവിതരണം: യുഡിഎഫ് സ്ഥാനാര്‍ത്ഥി അറസ്റ്റില്‍

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ മദ്യവിതരണം: യുഡിഎഫ് സ്ഥാനാര്‍ത്ഥി അറസ്റ്റില്‍
X

മൂന്നാര്‍: മൂന്നാറില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ മദ്യവിതരണം നടത്തിയ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ അറസ്റ്റു ചെയ്തു.. പള്ളിവാസല്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥിയായ എസ് സി രാജയെയും രണ്ട് സുഹൃത്തുക്കളെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പോതമേട്ടിലെ റിസോര്‍ട്ടിലായിരുന്നു വോട്ടര്‍മാരെ സ്വാധീനിക്കാനായി മദ്യസത്കാരം നടത്തിയത്. ഇവരുടെ പക്കല്‍ നിന്ന് മദ്യവും ഒഴിഞ്ഞ മദ്യ കുപ്പികളും പൊലീസ് പിടിച്ചെടുത്തു. തോട്ടം മേഖലയിലെ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണവും മദ്യവും നല്‍കുന്നതായി ആരോപണം ഉയര്‍ന്നിരുന്നു.




Next Story

RELATED STORIES

Share it