ലിബിയന്‍ തിരഞ്ഞെടുപ്പ്: ഗദ്ദാഫിയുടെ മകനെ അയോഗ്യനാക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍
സൈഫുല്‍ ഇസ്‌ലാം ഗദ്ദാഫി ഉള്‍പ്പെടെ 25 പേരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബുധനാഴ്ച അയോഗ്യരാക്കിയത്.
BY SRF25 Nov 2021 4:43 PM GMT

X
SRF25 Nov 2021 4:43 PM GMT
ട്രിപ്പോളി: കൊല്ലപ്പെട്ട മുന്‍ ഭരണാധികാരി മുഅമ്മര്‍ ഗദ്ദാഫിയുടെ മകന്‍ സൈഫുല്‍ ഇസ്‌ലാം ഗദ്ദാഫിക്ക് ഡിസംബറില്‍ നടക്കുന്ന പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. സൈഫുല്‍ ഇസ്‌ലാം ഗദ്ദാഫി ഉള്‍പ്പെടെ 25 പേരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബുധനാഴ്ച അയോഗ്യരാക്കിയത്. 98 പേരാണ് സ്ഥാനാര്‍ഥികളായി പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
2011ല്‍ പിതാവ് മുഅമ്മര്‍ ഗദ്ദാഫിയെ പുറത്താക്കിയ വിപ്ലവത്തെ തുടര്‍ന്നുള്ള പോരാട്ടത്തില്‍ സൈഫുല്‍ ഇസ്‌ലാം പങ്കാളിയായിരുന്നു. 2015ലെ യുദ്ധക്കുറ്റങ്ങളില്‍ പങ്കാളിയായിരുന്ന സൈഫുല്‍ ഇസ്‌ലാം ഗദ്ദാഫിയെ ഒഴിവാക്കണമെന്ന് സൈനിക പ്രോസിക്യൂട്ടര്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുകയായിരുന്നു.
Next Story
RELATED STORIES
ഇറാഖില് വിവാഹ ഹാളിലുണ്ടായ തീപ്പിടിത്തത്തില് 100 പേര് മരിച്ചു
27 Sep 2023 5:27 AM GMTകരിങ്കരപ്പുള്ളിയില് പാടത്ത് കുഴിച്ചിട്ടത് കാണാതായ യുവാക്കളെ തന്നെ;...
27 Sep 2023 5:18 AM GMTഏഷ്യന് ഗെയിംസ്; ഷൂട്ടിങ്ങില് സ്വര്ണവും വെള്ളിയും കരസ്ഥമാക്കി...
27 Sep 2023 5:03 AM GMTപാകിസ്താനു വേണ്ടി ചാരപ്രവര്ത്തനം; യുപി സ്വദേശിയായ 'സൈനികന്'...
26 Sep 2023 6:58 PM GMTകരുവന്നൂര് ബാങ്ക് തട്ടിപ്പ്: മുന്‍ അക്കൗണ്ടന്റ് സി കെ ജില്സിനെയും...
26 Sep 2023 3:08 PM GMTആദിവാസി പെണ്കുട്ടികളുടെ വസ്ത്രമഴിപ്പിച്ച സംഭവം പ്രതിഷേധാര്ഹം: വിമന് ...
26 Sep 2023 2:22 PM GMT