Latest News

മുത്തശ്ശിയുടെ രാജ്യമായ യുക്രെയ്‌ന് ലിയനാര്‍ഡോ ഡികാപ്രിയോ 10 ദശലക്ഷം ഡോളര്‍ നല്‍കും

മുത്തശ്ശിയുടെ രാജ്യമായ യുക്രെയ്‌ന് ലിയനാര്‍ഡോ ഡികാപ്രിയോ 10 ദശലക്ഷം ഡോളര്‍ നല്‍കും
X

ന്യൂയോര്‍ക്ക്; പ്രമുഖ ഹോളിവുഡ് താരവും ടൈറ്റാനിക് സിനിമയിലെ നായകനുമായ ലിയനാര്‍ഡോ ഡികാപ്രിയോ യുക്രെയ്‌ന് 10 ദശലക്ഷം ഡോളര്‍ സംഭാവന ചെയ്യും. പോളിഷ് ന്യൂസ് ആണ് വാര്‍ത്ത പുറത്തുവിട്ടത്. മാനുഷികമായ സംഭാവന എന്നതിനേക്കാള്‍ തന്റെ മുത്തശ്ശിയുടെ രാജ്യത്തോടുള്ള സ്‌നേഹമാണ് സംഭാവനക്കുപിന്നില്‍.

ഡികാപ്രിയോയുടെ മുത്തശ്ശി ഹെലന ഒഡേസയിലാണ് ജനിച്ചത്. തെക്കന്‍ യുക്രെയ്‌നിലെ പ്രദേശമാണ് ഒഡേസ. ഹെലേന പിന്നീട് ജര്‍മനിയിലേക്ക് കുടിയേറി. ലിയനാര്‍ഡൊയെ വളര്‍ത്തിയത് മാതാവ് ഇര്‍മിലിനും മുത്തശ്ശിയും ചേര്‍ന്നാണ്. ടൈറ്റാനിക്, ദി മാന്‍ ഇന്‍ ദി അയേണ്‍ മാസ്‌ക് തുടങ്ങിട സിനിമകളുടെ ആദ്യ പ്രദര്‍ശനം കണ്ടത് ഇവര്‍ ഒരുമിച്ചാണ്.

ഇന്റര്‍നാഷണല്‍ വിസെഗ്രാഡ് ഫണ്ടിനെ ഉദ്ധരിച്ചാണ് പത്രം വാര്‍ത്ത പുറത്തുവിട്ടത്.

യുക്രെയ്‌നില്‍ ജീവിച്ചിരുന്ന നടി മില കുനിസ്, ഭര്‍ത്താവ് ആഷ്ടണ്‍ കച്ചര്‍ എന്നിവര്‍ ചേര്‍ന്ന് 3 ദശലക്ഷം ഡോളറും സംഭാവനചെയ്യുന്നുണ്ട്. യുക്രെയ്‌നുവേണ്ടി പണം സ്വരൂപിക്കാനും പദ്ധതിയുണ്ട്. ഇതുവരെ അവര്‍ 15 ദശലക്ഷം ഡോളര്‍ പിരിച്ചെടുത്തു.

Next Story

RELATED STORIES

Share it