ഇന്ത്യന്‍ ടെന്നിസ് ഇതിഹാസം ലിയാണ്ടര്‍ പേസ് വിരമിക്കുന്നു

46 കാരനായ പേസ് എട്ട് തവണ ഡബിള്‍സ് ഗ്രാന്‍സ്ലാം നേടിയിട്ടുണ്ട്.

ഇന്ത്യന്‍ ടെന്നിസ് ഇതിഹാസം ലിയാണ്ടര്‍ പേസ് വിരമിക്കുന്നു

ന്യൂഡല്‍ഹി: ഇന്ത്യന്‍ ടെന്നിസ് ഇതിഹാസം ലിയാണ്ടര്‍ പേസ് 2020 ല്‍ വിരമിക്കും. ട്വിറ്ററിലൂടെയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2020 ലെ തിരഞ്ഞെടുത്ത ചില മല്‍സരങ്ങള്‍ക്ക് ശേഷം ടെന്നിസില്‍ നിന്ന് പൂര്‍ണ്ണമായും വിരമിക്കും.തന്റെ ടീമിനൊപ്പം യാത്ര ചെയ്യും. എല്ലാ സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കുമൊപ്പം അടുത്തവര്‍ഷം ആഘോഷിക്കുമെന്നും താരം ട്വിറ്ററില്‍ കുറിച്ചു.

46 കാരനായ പേസ് എട്ട് തവണ ഡബിള്‍സ് ഗ്രാന്‍സ്ലാം നേടിയിട്ടുണ്ട്. 10 തവണ മിക്‌സഡ് ഡബിള്‍സ് ഗ്രാന്‍സ്ലാമും താരം സ്വന്തമാക്കിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ഡേവിസ് കപ്പ് വിജയങ്ങള്‍ സ്വന്തമാക്കിയ റെക്കോഡും പേസിന് സ്വന്തമാണ്. പത്മ ശ്രീ, പത്മഭൂഷന്‍, അര്‍ജ്ജുന അവാര്‍ഡ്, രാജീവ് ഗാന്ധി ഖേല്‍ രത്‌ന എന്നീ പുരസ്‌കാരങ്ങളും പേസ് നേടിയിട്ടുണ്ട്.

RELATED STORIES

Share it
Top