ലോസ്‌പെക്റ്റ് ഓണ്‍ലൈന്‍ എന്‍ട്രന്‍സ് പരിശീലനം സമാപിച്ചു

കൊച്ചി: നിയമ വിദ്യാര്‍ഥി കൂട്ടായ്മയായ ലോസ്‌പെക്റ്റിന്റെ നേതൃത്വത്തില്‍ ഓണ്‍ലൈനായി നടന്നുവന്നിരുന്ന കേരള ലോ എന്‍ട്രന്‍സ് പരീക്ഷാ പരിശീലനം സമാപിച്ചു. ഏപ്രില്‍ 5ന് തുടങ്ങിയ പരിശീലനം 14ന് സമാപിച്ചു. കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത പരിശീലനത്തില്‍ പ്രമുഖ അഭിഭാഷകരും നിയമ വിദ്യാര്‍ത്ഥികളും ക്ലാസുകള്‍ നയിച്ചു. 10 ദിവസങ്ങളിലായി 20 സെഷനുകളായാണ് ക്ലാസുകള്‍ നടന്നത്. കൊവിഡ് 19 വൈറസ് വ്യാപന പശ്ചാത്തലത്തില്‍ കേരള ലോ എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ മാറ്റി വച്ചെങ്കിലും, ലോക്ക് ഡൗണ്‍ കാലം ലോസ്‌പെക്റ്റ് ഫലപ്രദമായി വിനിയോഗിക്കുകയായിരുന്നു.ഗൂഗിള്‍ ക്ലാസ് റൂമിന്റെയും വാട്‌സ്ആപിന്റെയും സഹായത്തോടെ നടന്ന ഓണ്‍ലൈന്‍ പരിശീലനം വിദ്യാര്‍ത്ഥികള്‍ക്ക് നവ്യാനുഭവമായി. മോക്ക് ടെസ്റ്റ് ഏപ്രില്‍ 28ന് സംഘടിപ്പിക്കും. കാംപസ് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. സി പി അജ്മല്‍ സമാപന സന്ദേശം നല്‍കി. ഓണ്‍ലൈന്‍ പരിശീലന പരിപാടികള്‍ക്ക് ലോസ്‌പെക്റ്റ് സംസ്ഥാന സമിതി നേതൃത്വം നല്‍കി.
RELATED STORIES
ശിവസേനയുടെയും ഉദ്ദവ് താക്കറെയുടെയും ഏക്നാഥ് ഷിന്‍ഡെയുടെയും...
1 July 2022 2:14 PM GMTമഹാരാഷ്ട്രീയ രാഷ്ട്രീയം എങ്ങോട്ട്? കഥ ഇതുവരെ
27 Jun 2022 3:27 AM GMTഈ കെട്ട കാലവും ഇന്ത്യ അതിജീവിക്കുക തന്നെ ചെയ്യും
26 May 2022 8:25 AM GMTപാര്‍ട്ടി കോണ്‍ഗ്രസില്‍ നിന്ന് പ്രതീക്ഷിക്കുന്നത്
8 April 2022 9:24 AM GMTമകന് ഒരു മുസ്ലിം കുട്ടിയെ വിവാഹം ചെയ്തതെന്ന് പറഞ്ഞു കരിവെള്ളൂരിലെ...
14 March 2022 1:35 PM GMTവാരിയംകുന്നത്തിന്റെ ഹിന്ദു കൂട്ടാളികള്‍
30 Jan 2022 9:25 AM GMT