Latest News

ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവം; ഇന്ന് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ അഖിലേന്ത്യാ പ്രതിഷേധം

ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവം; ഇന്ന് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ അഖിലേന്ത്യാ പ്രതിഷേധം
X

ന്യൂഡല്‍ഹി: യുപിയിലെ ലഖിംപൂരില്‍ പ്രതിഷേധിക്കാനെത്തിയ കര്‍ഷരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഇന്ന് അഖിലേന്ത്യാ വ്യാപകമായ പ്രതിഷേധം. രാജ്യത്തെ എല്ലാ ജില്ലാ കലക്ടര്‍മാരുടെയും ജില്ലാ മജിസ്‌ട്രേറ്റുമാരുടെയും ഓഫിസുകള്‍ക്കുമുന്നില്‍ പ്രതിഷേധം നടത്താന്‍ കര്‍ഷകരുടെ സംഘടനയായ സംയുക്ത കിസാന്‍ മോര്‍ച്ച ആഹ്വാനം ചെയ്തു.

സമരത്തില്‍ കൊല്ലപ്പെട്ടവരുടെ പേര് വിവരങ്ങള്‍ സംയുക്ത കിസാന്‍ മോര്‍ച്ച പുറത്തുവിട്ടു. ലൗപ്രീത് സിങ്(20), ദല്‍ജീത് സിങ്(35), നഛത്തര്‍ സിങ്(60), ഗുര്‍വിന്ദര്‍ സിങ്(19)എന്നിവരാണ് കൊല്ലപ്പെട്ടവര്‍. ജില്ലാ കലക്ടര്‍മാരുടെയും ജില്ലാ മജിസ്‌ട്രേറ്റ്മാരുടെയും ഓഫിസുകളില്‍ രാവിലെ പത്ത് മുതല്‍ ഉച്ചക്ക് ഒരു മണിവരെ പ്രതിഷേധധര്‍ണ നടത്താനാണ് സംഘടനയുടെ ആഹ്വാനം.

ലഖിംപൂര്‍ സംഭവത്തില്‍ മരിച്ചവര്‍ക്കുപുറമെ 12-15 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

കേന്ദ്ര മന്ത്രി അജയ് മിശ്ര തേനിയുടെ മകന്‍ അഷിഷ് മിശ്ര തേനി മൂന്ന് വാഹനങ്ങളുമായാണ് വന്നതെന്നും ആ സമയത്തിനുള്ളില്‍ കര്‍ഷകര്‍ പ്രതിഷേധസ്ഥലത്തുനിന്ന് പിരിഞ്ഞുപോയിരുന്നെന്നും സംഘടന പറയുന്നു. പ്രതിഷേധക്കാര്‍ക്കെതിരേ വെടിയുതിര്‍ക്കുകയും ചെയ്തു. സംഭവത്തില്‍ യുപി പോലിസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it