Latest News

ലഖിംപൂര്‍ഖേരി; മന്ത്രിപുത്രന്റെ ജാമ്യാപേക്ഷയെ എതിര്‍ത്തിരുന്നുവെന്ന് യുപി സര്‍ക്കാര്‍ സുപ്രിംകോടതിയില്‍

ലഖിംപൂര്‍ഖേരി; മന്ത്രിപുത്രന്റെ ജാമ്യാപേക്ഷയെ എതിര്‍ത്തിരുന്നുവെന്ന് യുപി സര്‍ക്കാര്‍ സുപ്രിംകോടതിയില്‍
X

ലഖ്‌നോ; കഴിഞ്ഞ വര്‍ഷം കര്‍ഷകസമരത്തിനെ പിന്തുണച്ച് യുപിയിലെ ലഖിംപൂര്‍ ഖേരിയില്‍ നടത്തിയ പ്രതിഷേധ പരിപാടിയിലേക്ക് വാഹനം ഓടിച്ചുകയറ്റി നിരവധി പേരുടെ മരണത്തിനിടയാക്കിയ കേസില്‍ കേന്ദ്രമന്ത്രി അജയ് മിശ്ര ടെനിയുടെ മകന്‍ ആശിഷ് മിശ്രയുടെ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്തിരുന്നുവെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. സാക്ഷികളെ സംരക്ഷിക്കുന്നില്ലെന്ന കുടുംബത്തിന്റെ പരാതിയെക്കുറിച്ച് നല്‍കിയ വിദശീകരണത്തിലാണ് ഈ പരാമര്‍ശം.

ലഖിംപൂര്‍ ഖേരി കേസില്‍ മിശ്രയുടെ ജാമ്യത്തെ ചോദ്യം ചെയ്തുള്ള ഹരജിയില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഇന്ന് സുപ്രിം കോടതിയില്‍ നല്‍കിയ പ്രതികരണത്തിലാണ് ഇക്കാര്യം അറിയിച്ചത്. ജാമ്യത്തിനെതിരെ അപ്പീല്‍ നല്‍കാനുള്ള തീരുമാനം 'ബന്ധപ്പെട്ട അധികാരികളുടെ പരിഗണനയിലാണെന്നും അറിയിച്ചു.

ലഖിംപൂര്‍ ഖേരി കേസില്‍ സാക്ഷിയെ ആക്രമിച്ചുവെന്ന ആരോപണം നിഷേധിച്ച ഉത്തര്‍പ്രദേശ് സര്‍ക്കാര്‍, ഹോളി ദിനത്തില്‍ കുങ്കുമം എറിയുന്നതുമായി ബന്ധപ്പെട്ട വ്യക്തിപരമായ തര്‍ക്കത്തിന്റെ പേരിലാണ് അദ്ദേഹം ആക്രമിക്കപ്പെട്ടതെന്ന് അവകാശപ്പെട്ടു.

ഇപ്പോള്‍ യുപി തെരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചതിനാല്‍ സാക്ഷിയെ പ്രത്യേകം 'ഗൗനിക്കുന്നു'ണ്ടെന്ന് അക്രമികള്‍ ഭീഷണി മുഴക്കുകയും ചെയ്തിരുന്നുവത്രെ.

'അത്തരമൊരു പ്രസ്താവനകള്‍ നടത്തിയിട്ടില്ലെന്ന് വാക്കേറ്റത്തിന് ദൃക്‌സാക്ഷികളായവര്‍ പറയുന്നു. ഇരകളുടെ എല്ലാ കുടുംബങ്ങള്‍ക്കും ലഖിംപൂര്‍ അക്രമത്തിന്റെ സാക്ഷികള്‍ക്കും സുരക്ഷ ഒരുക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാര്‍ സാക്ഷികള്‍ക്ക് ആയുധധാരികളായ സുരക്ഷാഉദ്യോഗസ്ഥരെയും നല്‍കിയിട്ടുണ്ട്- സര്‍ക്കാര്‍ അറിയിച്ചു.

അലഹബാദ് ഹൈക്കോടതി ആശിഷ് മിശ്രയ്ക്ക് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇരകളുടെ ബന്ധുക്കള്‍ സമര്‍പ്പിച്ച ഹരജി ചീഫ് ജസ്റ്റിസ് എന്‍വി രമണ, ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ഹിമ കോഹ്‌ലി എന്നിവര്‍ നാളെ പരിഗണിക്കും.

ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കോടതി ഉത്തര്‍പ്രദേശ് സര്‍ക്കാരിന് മാര്‍ച്ച് 16ന് നോട്ടീസ് അയച്ചിരുന്നു. സാക്ഷി ആക്രമിക്കപ്പെട്ട വിഷയത്തിലും കോടതി ആശങ്ക രേഖപ്പെടുത്തി.

Next Story

RELATED STORIES

Share it