Latest News

ലഖിംപൂര്‍ ഖേരി കര്‍ഷകര്‍ക്ക് ഇതുവരെ നീതി ലഭിച്ചിട്ടില്ല: രാകേഷ് ടിക്കായത്ത്

ലഖിംപൂര്‍ ഖേരി കര്‍ഷകര്‍ക്ക് ഇതുവരെ നീതി ലഭിച്ചിട്ടില്ല: രാകേഷ് ടിക്കായത്ത്
X

ലഖിംപൂര്‍ഖേരി: കഴിഞ്ഞ വര്‍ഷം ലഖിംപൂര്‍ ഖേരി അക്രമത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഇനിയും നീതി ലഭിച്ചിട്ടില്ലെന്ന് ഭാരതീയ കിസാന്‍ യൂനിയന്‍ (ബികെയു) നേതാവ് രാകേഷ് ടിക്കായത്ത്.

കഴിഞ്ഞ വര്‍ഷം ഈ ദിവസം (ഒക്ടോബര്‍ 3) ടികുനിയ ഗ്രാമത്തില്‍ നടന്ന അക്രമം രാജ്യം ഒരിക്കലും മറക്കില്ലെന്നും എട്ട് ജീവനുകള്‍ അപഹരിച്ചിട്ടും കര്‍ഷകര്‍ക്ക് നീതി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മൂന്നിന് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ സന്ദര്‍ശന സമയത്ത് ടികുനിയ ഗ്രാമത്തില്‍ കര്‍ഷകര്‍ പ്രതിഷേധം നടത്തിയിരുന്നു. കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയുടെ വാഹനം പ്രതിഷേധക്കാര്‍ക്കിയിടിലേക്ക് ഇടിച്ചുകയറി നാല് കര്‍ഷകര്‍ മരിച്ചു. സംഭവം റിപോര്‍ട്ട് ചെയ്യാനെത്തിയ ഒരു മാധ്യമപ്രവര്‍ത്തകനും കൊല്ലപ്പെട്ടു.

'ഇത് സമാധാനത്തിന്റെ ആഴ്ചയായിരുന്നു. പൊട്ടിപ്പുറപ്പെട്ട അക്രമത്തില്‍ എട്ട് പേരുടെ ജീവന്‍ അപഹരിച്ചു. ഇത് നിര്‍ഭാഗ്യകരമായിരുന്നു, 'ടികായത്ത് പറഞ്ഞു. നീതി വൈകുന്നതില്‍ സംസ്ഥാന സര്‍ക്കാരിനെ ബികെയു നേതാവ് കുറ്റപ്പെടുത്തി.

ഭരണസംവിധാനം നിയമവ്യവസ്ഥയിലോ ഭരണഘടനയിലോ വിശ്വസിക്കുന്നില്ലെന്നും അധികാര ദുര്‍വിനിയോഗം നടത്തിയെന്നും അദ്ദേഹം ആരോപിച്ചു.

ആളുകള്‍ക്ക് ആവശ്യപ്പെടാന്‍ മാത്രമേ കഴിയൂ, ബാക്കിയുള്ളത് സര്‍ക്കാരിന്റെ തീരുമാനമാണെന്ന് ടിക്കായത്ത് പറഞ്ഞു.

Next Story

RELATED STORIES

Share it