ലഖിംപൂര്‍ ഖേരി: മകന്റെ തെറ്റിന് പിതാവിനെ ശിക്ഷിക്കാനാവില്ലെന്ന് ബിജെപി

ന്യൂഡല്‍ഹി: ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകപ്രതിഷേധക്കാരെ വാഹനം കയറ്റിക്കൊന്ന സംഭവത്തില്‍ ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയ്ക്ക് പിന്തുണയുമായി ബിജെപി. മകന് പ്രതിചേര്‍ക്കപ്പെട്ടതിന്റെ പേരില്‍ പിതാവിനെ ക്രൂശിക്കാനാവില്ലെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു. കൊലപാകതത്തില്‍ കേന്ദ്ര മന്ത്രിക്കെതിരേ നടപടിയെടുക്കണമെന്ന പ്രതിപക്ഷ നേതാക്കളുടെ ആവശ്യത്തിനോട് പ്രതികരിക്കുകയായിരുന്നു ബിജെപി.
ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ മിശ്രയ്ക്കെതിരേ നടപടിയെടുക്കുന്നതിനെ പിന്തുണയ്ക്കുന്നില്ലെന്നാണ് അറിയുന്നത്.
ലഖിംപൂര്‍ ഖേരി കോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്നും സുപ്രിംകോടതിയുടെ മേല്‍നോട്ടത്തില്‍ എസ്ഐടി അന്വേഷണം നടക്കുന്നുണ്ടെന്നും അത്തരമൊരു സന്ദര്‍ഭത്തില്‍ മന്ത്രിക്കെതിരേ നടപടിയെടുക്കുന്നത് ശരിയല്ലെന്നുമാണ് ബിജെപിയുടെ നിലപാട്.
അതേസമയം മാധ്യമപ്രവര്‍ത്തകരോട് പൊട്ടിത്തെറിച്ച നടപടി ശരിയല്ലെന്ന് ബിജെപി നേതാക്കള്‍ അഭിപ്രായപ്പെട്ടു. അദ്ദേഹം പ്രശ്നം കുറച്ചുകൂടി ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്നായിരുന്നുവെന്നും നേതാക്കള്‍ പറഞ്ഞു.
ഓക്സിജന്‍ പ്ലാന്റ് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് മാധ്യമപ്രവര്‍ത്തകര്‍ മിശ്രയോട് കേസിനെക്കുറിച്ച് ചോദിച്ചത്.
മിശ്രയുടെ മകന് ആഷിഷ് മിശ്രയുടെ വാഹനമാണ് കര്‍ഷക പ്രക്ഷോഭകരെ ഇടിച്ചുവീഴ്ത്തിയത്. ആഷിഷ് ഇപ്പോഴും ജയിലിലാണ്.
RELATED STORIES
കൊവിഡ് വ്യാപനം; ഇന്ത്യയടക്കം 16 രാജ്യങ്ങളിലേക്കുള്ള യാത്ര വിലക്കി സൗദി
23 May 2022 4:00 AM GMTകൊച്ചി ഹെറോയിന്‍ വേട്ട; 20 പ്രതികളെയും റവന്യൂ ഇന്റലിജന്‍സ് ചോദ്യം...
23 May 2022 2:55 AM GMTവിദ്വേഷ പ്രസംഗത്തിനെതിരായ കേസ്: ഒളിവില്‍ പോയ പി സി ജോര്‍ജിനെ...
23 May 2022 2:19 AM GMTനാദാപുരത്ത് മകന്റെ കുത്തേറ്റ് പിതാവ് മരിച്ചു
23 May 2022 1:45 AM GMTവിസ്മയ കേസില്‍ വിധി ഇന്ന്
23 May 2022 1:11 AM GMTഇന്ധനനികുതി കൂട്ടിയപ്പോൾ സംസ്ഥാനങ്ങളോട് ചോദിച്ചോ?; കേന്ദ്രത്തിന്റെ...
22 May 2022 2:59 PM GMT