കേന്ദ്രസര്‍വകലാശാല ലാബ് അസിസ്റ്റന്റിന്റെ മൃതദേഹം പുഴയില്‍ കണ്ടെത്തി

കാസര്‍കോഡ്: പെരിയ കേന്ദ്ര സര്‍വകലാശാല ജിയോളജി വിഭാഗം ലാബ് അസിസ്റ്റന്റിനെ മരിച്ച നിലയില്‍ കണ്ടെത്തി. ബേളൂര്‍ വില്ലേജില്‍ തായന്നൂര്‍ കരിയത്ത് അറക്കത്താഴത്ത് വീട്ടില്‍ ജസ്‌ന ബേബി (30)യാണ് മരിച്ചത്. ജസ്‌നയുടെ മൃതദേഹം നീലേശ്വരം ഓര്‍ച്ച പുഴയില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. പോലിസ് സ്ഥലെത്തെത്തി പരിശോധന നടത്തി.
ഗര്‍ഭാവസ്ഥയില്‍ കുഞ്ഞിനെ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ജസ്‌ന കഴിഞ്ഞ കുറച്ചു നാളുകളായി മാനസിക പ്രയാസത്തിലായിരുന്നുവെന്നാണ് വിവരം. തുടര്‍ന്ന് ജോലിക്ക് പോയിരുന്നില്ല. ദിവസങ്ങള്‍ക്ക് മുമ്പാണ് ഇവര്‍ വീണ്ടും ജോലിക്ക് എത്തി തുടങ്ങിയത്. ഇന്ന് പകല്‍ പന്ത്രണ്ട് മണിവരെ സര്‍വകലാശാലയില്‍ ജോലിക്കുണ്ടായിരുന്നു. വൈകിട്ട് നാലരയോടെയാണ് മൃതദേഹം പുഴയില്‍ കണ്ടെത്തിയത്. നീലേശ്വരം പൊലീസ് എത്തി മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. അറക്കതാഴത്ത് വീട്ടില്‍ ബേബി ജോസഫിന്റെയും റോസ്ലിയുടെയും മകളാണ് ജസ്‌ന. ഭര്‍ത്താവ് ശരത് മാത്യു കൊറോണയെ തുടര്‍ന്ന് ഗള്‍ഫിലെ ജോലി ഉപേക്ഷിച്ച് നാട്ടിലാണ്.
RELATED STORIES
ഗദ്ദര്‍ കവിത ചുവരെഴുതി വിദ്യാര്‍ഥി പ്രതികരണ കൂട്ടായ്മ; ചുവരെഴുത്തില്‍...
11 Aug 2022 5:02 PM GMTചിറവക്കില്‍ കണ്ടെത്തിയ പീരങ്കിയുടെ കുഴല്‍ പഴശിരാജ മ്യൂസിയത്തിലേക്ക്...
11 Aug 2022 4:49 PM GMTവെള്ളാങ്കല്ലൂര്‍ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റായി ഫസ്ന റിജാസ്...
11 Aug 2022 4:25 PM GMTപിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച് നാടുവിട്ടു; ലോഡ്ജില്‍ നിന്ന് യുവതിയും...
11 Aug 2022 4:12 PM GMTകോഴിക്കോട് മേയര്‍ ആര്‍എസ്എസ് നോമിനി
11 Aug 2022 3:30 PM GMT'ഇടം' പദ്ധതി നാടിനെ കൂടുതല്‍ സ്ത്രീ സൗഹൃദമാക്കും: മന്ത്രി പി എ...
11 Aug 2022 3:17 PM GMT