Latest News

കേരള പത്രപ്രവര്‍ത്തക യൂനിയന്‍ 56ാം സംസ്ഥാന സമ്മേളനം ജൂലൈ അവസാനവാരം തിരുവനന്തപുരത്ത്

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിവിധമാധ്യമങ്ങളെ പ്രതിനിധാനം ചെയ്ത് 1500ലധികം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും

കേരള പത്രപ്രവര്‍ത്തക യൂനിയന്‍ 56ാം സംസ്ഥാന സമ്മേളനം ജൂലൈ അവസാനവാരം തിരുവനന്തപുരത്ത്
X

തിരുവനന്തപുരം:കേരള പത്രപ്രവര്‍ത്തക യൂനിയന്‍ 56ാം സംസ്ഥാന സമ്മേളനം ജൂലൈ അവസാനവാരം തിരുവനന്തപുരത്ത് നടക്കും.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിവിധമാധ്യമങ്ങളെ പ്രതിനിധാനം ചെയ്ത് 1500ലധികം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.സമ്മേളനത്തിന്റെ വിജയകരമായി നടത്തിപ്പിനായി സ്വാഗതസംഘം രുപീകരിച്ചു. സ്വാഗതസംഘരൂപീകരണയോഗം മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു.

യൂനിയന്‍ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം അധ്യക്ഷനായി. എം വിന്‍സെന്റ് എംഎല്‍എ, എച്ച് എം എസ് നേതാവ് സി പി ജോണ്‍, മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍ എസ് ബാബു, ജേക്കബ് ജോര്‍ജ്, ബി അനില്‍കുമാര്‍ (എന്‍ജിഒ യൂനിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റ്), എസ് ആര്‍ മോഹനചന്ദ്രന്‍ (കെജിഒഎ ജനറല്‍ സെക്രട്ടറി),മുഹമ്മദ് റഫീഖ് (എകെജിസിടി ജനറല്‍ സെക്രട്ടറി), കെയുഡബ്ല്യുജെ സംസ്ഥാന പ്രസിഡന്റ് കെ പി റെജി,ജനറല്‍ സെക്രട്ടറി ഇ എസ് സുഭാഷ്, ജില്ലാ സെക്രട്ടറി ബി അഭിജിത്, സാനു ജോര്‍ജ് തോമസ്, അനുപമ ജി നായര്‍, ജി പ്രമോദ്, ആര്‍ ജയപ്രസാദ്, പി ശ്രീകുമാര്‍, എന്നിവര്‍ സംസാരിച്ചു.


Next Story

RELATED STORIES

Share it