Latest News

കുതിരാന്‍ തുരങ്കം: ആഗസ്റ്റ് ഒന്നിന് ഒരു ടണല്‍ തുറക്കും

കുതിരാന്‍ തുരങ്കം: ആഗസ്റ്റ് ഒന്നിന് ഒരു ടണല്‍ തുറക്കും
X

തിരുവനന്തപുരം: ആഗസ്റ്റ് ഒന്നോടെ കുതിരാന്‍ തുരങ്കപാതയിലെ ഒരു ടണല്‍ ഗതാഗതത്തിന് തുറന്നുകൊടുക്കാനുള്ള സൗകര്യമൊരുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ബന്ധപ്പെട്ടവരോട് നിര്‍ദ്ദേശിച്ചു. തുരങ്കനിര്‍മ്മാണത്തിന്റെ പുരോഗതി വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.ഒല്ലൂര്‍ എംഎല്‍എ കൂടിയായ റവന്യു മന്ത്രിയുടെ പ്രത്യേക താല്‍പ്പര്യത്തിന്മേലാണ്യോഗം നടന്നത്. നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് തന്നെ ഇക്കാര്യം ബഹമാനപ്പെട്ട ഹൈക്കോടതി മുമ്പാകെയും മന്ത്രികെ രാജന്‍കൊണ്ടുവന്നിരുന്നു.

എല്ലാ പ്രവൃത്തികളും ആഗസ്റ്റിനു മുമ്പേ പൂര്‍ത്തീകരിക്കണം. ബന്ധപ്പെട്ട അനുമതികളും നേടണം. മണ്‍സൂണ്‍ കാലമാണെങ്കിലും പ്രവര്‍ത്തനം തടസ്സമില്ലാതെ മുന്നോട്ടുപോകാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

മന്ത്രിമാരായ കെ. രാധാകൃഷ്ണന്‍, കെ. രാജന്‍, പി.എ. മുഹമ്മദ് റിയാസ്, പ്രൊഫ. ആര്‍. ബിന്ദു, പി.ഡബ്ല്യൂ.ഡി. സെക്രട്ടറി ആനന്ദ് സിംഗ്, ദേശീയപാതാ അതോറിറ്റി അധികൃതര്‍, നിര്‍മ്മാണ കമ്പനി അധികൃതര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. മന്ത്രിമാര്‍ ഇക്കഴിഞ്ഞ ഞായറാഴ്ച കുതിരാനിലെതുരങ്ക നിര്‍മാണ പ്രദേശങ്ങള്‍ നേരിട്ട് സന്ദര്‍ശിച്ചിരുന്നു.

Next Story

RELATED STORIES

Share it