കെടി ജലീല്‍ അങ്ങനെയൊരു കത്ത് അയക്കാന്‍ പാടില്ലായിരുന്നു; ജലീലിനെ കേട്ട ശേഷം തീരുമാനമെന്നും മുഖ്യമന്ത്രി
സര്‍ക്കാര്‍ സര്‍വീസിന്റെ ഭാഗമായി നില്‍ക്കുന്ന ഒരാള്‍ ഓരോ ഘട്ടങ്ങളിലും ചുമതല വഹിക്കേണ്ടതുണ്ട്; ശ്രീറാമിന്റെ നിയമനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു
തിരുവനന്തപുരം: മാധ്യമം ദിനപത്രത്തിനെതിരെ നടപടി ആവശ്യപ്പെട്ട് വിദേശ രാജ്യത്തെ ഭരണാധികാരിക്ക് കെടി ജലീല്‍ കത്ത് അയച്ചതില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കെടി ജലീല്‍ അത്തരത്തിലൊരു കത്ത് അയക്കാന്‍ പാടില്ലായിരുന്നു. വിഷയത്തില്‍ ജലീലിനോട് കൂടുതല്‍ ചോദിച്ച് മനസിലാക്കി തുടര്‍ന്ന് എന്താണ് ചെയ്യേണ്ടതെന്ന് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മുഖ്യമന്ത്രി പറഞ്ഞത്
'ജലീല്‍ കത്തയച്ചത് നേരത്തെ അറിഞ്ഞിരുന്നില്ല. അത്തരമൊരു കത്ത് അയക്കാന്‍ പാടില്ലായിരുന്നു. ഞാന്‍ ജലീലുമായി സംസാരിച്ച് കഴിഞ്ഞിട്ടില്ല. കഴിഞ്ഞദിവസം മാധ്യമത്തിന്റെ പ്രതിനിധികള്‍ വന്ന് കണ്ടിരുന്നു. അദ്ദേഹത്തോട് ചോദിച്ച് മനസിലാക്കി തുടര്‍ന്ന് എന്താണ് ചെയ്യേണ്ടതെന്ന് തീരുമാനിക്കും'.
സര്‍ക്കാര്‍ സര്‍വീസിന്റെ ഭാഗമായി നില്‍ക്കുന്ന ഒരാള്‍ ഓരോ ഘട്ടങ്ങളിലും ചുമതല വഹിക്കേണ്ടതുണ്ട്
ആലപ്പുഴ കലക്ടറായി ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ചതില്‍ നിയമ വിരുദ്ധമായി ഒന്നുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ സര്‍വീസിന്റെ ഭാഗമായി നില്‍ക്കുന്ന ഒരാള്‍ ഓരോ ഘട്ടങ്ങളിലായി ചുമതല വഹിക്കേണ്ടതുണ്ട്. കെഎം ബഷീര്‍ കേസില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നൊരു വിട്ടുവീഴ്ചയും ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
സര്‍ക്കാര്‍ സര്‍വീസിന്റെ ഭാഗമായി നില്‍ക്കുന്ന ഒരാള്‍ ഓരോ ഘട്ടങ്ങളിലായി ചുമതല വഹിക്കേണ്ടതുണ്ട്. അതിന്റെ ഭാഗമായാണ് ഇപ്പോള്‍ ചുമതല കൊടുത്തിരിക്കുന്നത്. ശ്രീറാം വെങ്കിട്ടരാമിന്റെ നിയമനത്തില്‍ നിയമ വിരുദ്ധമായി ഒന്നുമില്ല. ബഷീറിന്റെ കേസില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നൊരു വിട്ടുവീഴ്ചയും ഉണ്ടായിട്ടില്ല. ശക്തമായ നടപടികള്‍ തന്നെയാണ് സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
RELATED STORIES
'നിങ്ങള്‍ ഒരു കൊലയാളിയാണ്'; ബെന്‍ഗ്വിറിനെ ബീച്ചില്‍ നിന്നു പുറത്താക്കി ...
7 Sep 2024 2:37 PM GMTമതത്തെ സംഘര്‍ഷത്തിന് ഉപയോഗിക്കരുത്; പ്രഖ്യാപനവുമായി മാര്‍പാപ്പയും...
6 Sep 2024 9:04 AM GMTകെനിയയിലെ സ്കൂളില്‍ വന്‍ തീപിടിത്തം; 17 കുട്ടികള്‍ക്ക് ദാരുണാന്ത്യം
6 Sep 2024 8:51 AM GMTഫലസ്തീന് അനുകൂല പ്രതിഷേധം; പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തന്‍ബര്‍ഗ് ...
5 Sep 2024 10:07 AM GMTയുദ്ധവിരുദ്ധ പ്രതിഷേധം; ഇസ്രായേലിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആസ്ഥാനം...
5 Sep 2024 9:44 AM GMTപ്രളയത്തില്‍ 1000ല്‍ അധികംപേര്‍ മരിച്ചു ; ഉദ്യോഗസ്ഥര്‍ക്ക് വധശിക്ഷ...
4 Sep 2024 9:46 AM GMT