Latest News

കെഎസ്ആര്‍ടിസിയിലെ ശമ്പള കുടിശ്ശിക നല്‍കുക; എസ്ഡിപിഐ പ്രതിഷേധ സംഗമവും ധര്‍ണയും കല്‍പ്പറ്റയില്‍

കെഎസ്ആര്‍ടിസിയിലെ ശമ്പള കുടിശ്ശിക നല്‍കുക; എസ്ഡിപിഐ പ്രതിഷേധ സംഗമവും ധര്‍ണയും കല്‍പ്പറ്റയില്‍
X

കല്‍പ്പറ്റ: മാസങ്ങളായി ശമ്പളം മുടങ്ങിക്കിടക്കുന്ന കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളവും ആനുകൂല്യങ്ങളും ഉടന്‍ വിതരണം ചെയ്യണമെന്ന് എസ്ഡിപിഐ വയനാട് ജില്ലാ സെക്രട്ടേറിയറ്റ് അവശ്യപ്പെട്ടു. മറ്റുള്ള സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളവും ഓണാഘോഷം പ്രമാണിച്ച് മുന്‍കൂര്‍ ശമ്പളവും നല്‍കുമ്പോഴും കെഎസ്ആര്‍ടിസിയില്‍ ഭീമമായ തുക ശമ്പള കുടിശ്ശികയായി നിലനില്‍ക്കുകയാണ്.

ജീവനക്കാര്‍ നിത്യവൃത്തിക്കായി മറ്റു തൊഴിലുകള്‍ തേടിപ്പോവേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ജീവനക്കാരുടെ ജീവിതം പ്രതിസന്ധിയിലാക്കുക വഴി സാധാരണക്കാരുടെ ആശ്രയമായ യാത്രാ സംവിധാനത്തെ പൂര്‍ണമായും തകര്‍ക്കുന്ന സമീപനമാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. കെഎസ്ആര്‍ടിസിയെ സ്വകാര്യവല്‍ക്കരിക്കാനുള്ള ഹിഡന്‍ അജണ്ടയാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. ഉല്‍സവബത്തയും മറ്റ് ആനുകൂല്യങ്ങളുമടക്കം ഉടന്‍ ശമ്പളവിതരണം നടത്തണമെന്ന് യോഗം സര്‍ക്കാരിനോടാവശ്യപ്പെട്ടു.

ഈ ആവശ്യങ്ങളുന്നയിച്ച് അഞ്ചിന് തിങ്കളാഴ്ച കല്‍പ്പറ്റയില്‍ പ്രതിഷേധ സംഗമവും ധര്‍ണയും സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ജില്ലാ പ്രസിഡന്റ് അഡ്വക്കറ്റ് കെ എ അയ്യൂബ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ടി നാസര്‍, മഹറൂഫ് അഞ്ചുകുന്ന്, എന്‍ ഹംസ, ഇ വി ഉസ്മാന്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it