- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഗണേഷിനെ തള്ളുമോ കൊള്ളുമോ; പന്ത് ഇനി മുഖ്യമന്ത്രിയുടെ കോര്‍ട്ടില്‍, റിപ്പോര്‍ട്ട് നിര്‍ണായകം
കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകര്‍ ബുധനാഴ്ച ഇലക്ട്രിക് ബസുകളുടെ വരുമാനം സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് നല്‍കും. ഗതാഗത മന്ത്രി ഈ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറും. തുടര്‍ന്ന് മുഖ്യമന്ത്രിയായിരിക്കും അന്തിമ തീരുമാനം എടുക്കുക.

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഇലക്ട്രിക് ബസുകള്‍ നിര്‍ത്തലാക്കുമെന്ന ഗതാഗത മന്ത്രിയുടെ പ്രസ്താവനയെ ചൊല്ലി എല്‍ഡിഎഫില്‍ വിവാദം മുറുകുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും എംഎല്‍എ വി കെ പ്രശാന്തും മേയര്‍ ആര്യ രാജേന്ദ്രനും ഇലക്ട്രിക് ബസുകള്‍ നിലനിര്‍ത്തണമെന്ന അഭിപ്രായമാണ് മുന്നോട്ടുവച്ചത്. കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകര്‍ ബുധനാഴ്ച ഇലക്ട്രിക് ബസുകളുടെ വരുമാനം സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് നല്‍കും.
ഗതാഗത മന്ത്രി ഈ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറും. തുടര്‍ന്ന് മുഖ്യമന്ത്രിയായിരിക്കും അന്തിമ തീരുമാനം എടുക്കുക. ഇനി ഇലക്ട്രിക് ബസ് വാങ്ങില്ലെന്നും ഇലക്ട്രിക് സിറ്റി ബസ് സര്‍വ്വീസ് നഷ്ടമാണെന്നുമുള്ള ഗണേഷിന്റെ പ്രസ്താവനക്കെതിരെ വലിയ വിമര്‍ശനമാണ് പൊതുവേ ഉയരുന്നത്. വട്ടിയൂര്‍ക്കാവ് എം എല്‍ എ വി കെ പ്രശാന്ത് തുടങ്ങിവച്ച വിമര്‍ശനം സി പി എം സംസ്ഥാന സെക്രട്ടറി വരെ ഏറ്റെടുത്തതോടെ മന്ത്രി പ്രതിസന്ധിയിലാണ്.
സര്‍ക്കാരിനോടോ സി പി എമ്മിനോടോ പോലും ആലോചിക്കാതെയുള്ള മന്ത്രിയുടെ പ്രസ്താവന തുടക്കത്തിലെ കല്ലുകടിയായി മാറിയിട്ടുണ്ട്. സി പി എം സംസ്ഥാന സെക്രട്ടറി തന്നെ ഗതാഗത മന്ത്രിയെ പരസ്യമായി തള്ളിപ്പറഞ്ഞ് രംഗത്തെത്തുകയായിരുന്നു. മന്ത്രി മാത്രമല്ലല്ലോ, മന്ത്രിസഭയല്ലേ ഇവിടെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് എന്നായിരുന്നു ഇത് സംബന്ധിച്ച എം വി ഗോവിന്ദന്റെ പ്രതികരണം. ഗതാഗത മന്ത്രിക്കുള്ള താക്കീതാണ് സി പി എം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം എന്ന വിലയിരുത്തലുകളും ഇതിനകം ഉയര്‍ന്നിട്ടുണ്ട്.
ജനങ്ങള്‍ക്ക് ആശ്വാസമെങ്കില്‍ ഇലക്ട്രിക് ബസ് തുടരുമെന്നും സി പി എം സംസ്ഥാന സെക്രട്ടറി ഉറപ്പിച്ച് പറഞ്ഞിട്ടുണ്ട്. ഇതോടെ ഇലക്ട്രിക്ക് ബസിന്റെ കാര്യത്തില്‍ ഗതാഗത മന്ത്രിക്ക് യൂടേണ്‍ എടുക്കേണ്ടിവരുമെന്നാണ് വിലയിരുത്തല്‍. തലസ്ഥാനത്തെ കാര്‍ബണ്‍ ന്യൂട്രല്‍ നഗരമാക്കണം എന്നതാണ് ഇടതുപക്ഷ നയമാണെന്നും അത് നടപ്പാക്കാനുള്ള പദ്ധതികളുമായി നഗരസഭ മുന്നോട്ട് പോകുമെന്നുമാണ് മേയര്‍ ആര്യ വ്യക്തമാക്കിയത്.
RELATED STORIES
ഇന്ദിരാഗാന്ധിയുടെ ചിത്രം വികലമാക്കി; ആര്എസ്എസ് പ്രവര്ത്തകനെ...
22 May 2025 3:46 PM GMTരാമനഗരം ജില്ലയുടെ പേര് മാറ്റി കര്ണാടക സര്ക്കാര്; ഇനി ബംഗളൂരു സൗത്ത് ...
22 May 2025 3:29 PM GMTആര്എസ്എസ് നേതാവിന് രാജ്ഭവനില് പ്രഭാഷണത്തിന് അവസരം നല്കിയത്...
22 May 2025 2:58 PM GMTആദിവാസി ഭൂസമരം; സര്ക്കാര് വാക്ക് പാലിക്കണം: എസ്ഡിപിഐ
22 May 2025 2:50 PM GMTകാസര്കോഡ് കടവില് കളിച്ചുകൊണ്ടിരുന്ന മൂന്ന് കുട്ടികള്...
22 May 2025 2:44 PM GMTവഖ്ഫ് ഭേദഗതി നിയമം:സുപ്രിംകോടതിയില് ഇന്ന് നടന്ന വാദങ്ങളുടെ...
22 May 2025 12:57 PM GMT