കെഎസ്ആര്‍ടിസി ഡ്രൈവര്‍ കുഴഞ്ഞുവീണു; ഒഴിവായത് വന്‍ ദുരന്തം

കെഎസ്ആര്‍ടിസി ഡ്രൈവര്‍ കുഴഞ്ഞുവീണു; ഒഴിവായത് വന്‍ ദുരന്തം

കല്‍പറ്റ: ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ െ്രെഡവര്‍ കുഴഞ്ഞുവീണു. ബസ് യാത്രക്കാര്‍ വന്‍ ദുരന്തത്തില്‍ നിന്ന് അല്‍ഭുതകരമായി രക്ഷപ്പെട്ടു. നിറയെ യാത്രക്കാരുമായിസുല്‍ത്താന്‍ ബത്തേരി ഡിപ്പോയില്‍ നിന്നു പാട്ടവയലിലേക്ക് സര്‍വീസ് നടത്തിയ ആര്‍എസി 259 നമ്പര്‍ ബസാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. യാത്രക്കാരുമായി പോവുന്നതിനിടെ രാവിലെ 10.30ഓടെ നൂല്‍പ്പുഴ പാലത്തിനു സമീപമാണ് സംഭവം. ബസ് ഡ്രൈവര്‍ ജയരാജന്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട ബസ് പാലത്തിന് സമീപത്തെ മരക്കുറ്റിയില്‍ ഇടിച്ചുനിന്നു.

കുഴഞ്ഞു വീണ ഡ്രൈവറെ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലെ തീവ്രപരിചരണ വിഭാത്തില്‍ പ്രവേശിപ്പിച്ചു. അപകടത്തതില്‍ ആര്‍ക്കുംപരിക്കില്ല.കൊക്കയ്ക്കു സമീപത്ത് ബസ് മരക്കുറ്റിയിലിടിച്ച് നിന്നതിനാലാണ് വന്‍ അപകടം ഒഴിവായത്.
RELATED STORIES

Share it
Top