കെഎസ്ഇബി:ബോര്‍ഡ് യോഗത്തിനിടേ പ്രതിഷേധിച്ച നേതാക്കള്‍ക്ക് കുറ്റപത്രം നല്‍കുന്നത് തടഞ്ഞ് വൈദ്യുതിമന്ത്രി
19 പേര്‍ക്കെതിരേ കുറ്റപത്രം തയാറാക്കി അയക്കാനിരിക്കെയാണ് മന്ത്രിയുടെ ഇടപെടല്‍

തിരുവനന്തപുരം:കെഎസ്ഇബിയിലെ അച്ചടക്ക നടപടികള്‍ തടഞ്ഞ് വൈദ്യുതിമന്ത്രി കെ കൃഷ്ണന്‍കുട്ടി. ബോര്‍ഡ് യോഗത്തില്‍ തള്ളിക്കയറി പ്രതിഷേധിച്ച നേതാക്കള്‍ക്ക് കുറ്റപത്രം നല്‍കരുതെന്ന് മന്ത്രി. 19 പേര്‍ക്കെതിരേ കുറ്റപത്രം തയാറാക്കി അയക്കാനിരിക്കെയാണ് മന്ത്രിയുടെ ഇടപെടല്‍.
അതേസമയം, വൈദ്യുതി ബോര്‍ഡിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നില്ലെങ്കില്‍ മുന്‍നിശ്ചയിച്ച സമരവുമായി മുന്നോട്ടുപോകുമെന്ന് കെഎസ്ഇബി ഓഫിസേഴ്‌സ് അസോസിയേഷന്‍. എസ്മ പ്രയോഗിച്ചാലും സമരത്തെ ബാധിക്കില്ലെന്നും അറിയിച്ചു.
കെഎസ്ഇബി ഓഫീസേഴ്‌സ് അസോയിയേഷന്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ വൈദ്യുതി ബോര്‍ഡ് മാനേജ്‌മെന്റ് ഇതുവരെ ഉത്തരവുകളൊന്നും പുറത്തിറക്കിയിട്ടില്ല. മന്ത്രി എം എം മണിയുടെ കാലത്ത് അഡിഷന്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം ജി സുരേഷ് കുമാര്‍ വൈദ്യുതി ബോര്‍ഡിന്റെ വാഹനം ദുരുപയോഗിച്ചുവെന്ന് കാട്ടി ആറേമുക്കാല്‍ ലക്ഷം രൂപ അടയ്ക്കണമെന്ന് നോട്ടിസിന് നിയമവിദഗ്ധരുമായി ആലോചിച്ച് മറുപടി നല്‍കാനാണ് അസോസിയേഷന്റെ തീരുമാനം.
RELATED STORIES
കേരളാ ബ്ലാസ്റ്റേഴ്സ് താരത്തിനെതിരേ വംശീയാധിക്ഷേപം; റയാന്...
23 Sep 2023 6:06 AM GMTപക അത് വീട്ടി; ഐഎസ്എല്ലില്‍ ബെംഗളൂരുവിനെ തകര്‍ത്ത് കൊമ്പന്മാര്...
21 Sep 2023 4:51 PM GMTചാംപ്യന്‍സ് ലീഗ്; രാജകീയമായി ഗണ്ണേഴ്സ്; രക്ഷപ്പെട്ട് റയല്‍ മാഡ്രിഡ്
21 Sep 2023 5:46 AM GMTഐഎസ്എല്‍; കേരള ബ്ലാസ്റ്റേഴ്സിനെ ലൂണ നയിക്കും; ടീമില്‍ ആറ് മലയാളികള്‍
20 Sep 2023 5:12 PM GMTചാംപ്യന്‍സ് ലീഗ്; മിന്നും തുടക്കവുമായി ബാഴ്സയും സിറ്റിയും
20 Sep 2023 5:41 AM GMTഐ എസ് എല്‍ സംപ്രേക്ഷണം സൂര്യാ മൂവീസില്‍
19 Sep 2023 11:25 AM GMT