Latest News

നടിയെ ആക്രമിച്ച കേസില്‍ അടൂര്‍ പ്രകാശ് നടത്തിയത് കോണ്‍ഗ്രസിന്റെ നിലപാടല്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

നടിയെ ആക്രമിച്ച കേസില്‍ അടൂര്‍ പ്രകാശ് നടത്തിയത് കോണ്‍ഗ്രസിന്റെ നിലപാടല്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്
X

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് നടത്തിയത് കോണ്‍ഗ്രസിന്റെ നിലപാടല്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. അദ്ദേഹത്തെ വിളിച്ച് തെറ്റ് ബോധ്യപ്പെടുത്തികൊടുത്തിട്ടുണ്ടെന്നും അത് തിരുത്തിയെന്നും സണ്ണി ജോസഫ് പറഞ്ഞു.

'വിധി പ്രോസിക്യൂഷന്റെയും സര്‍ക്കാരിന്റെയും അന്വേഷണ ഏജന്‍സിയുടെയും കേസ് നടത്തിപ്പിന്റെയും പരാജയമാണെന്ന് ഇന്നലെ തന്നെ ഞാന്‍ വ്യക്തമാക്കിയിരുന്നു. അപ്പീല്‍ ഫയല്‍ ചെയ്യുക തന്നെ വേണം. അത് താന്‍ കൃത്യമായി പറഞ്ഞതാണെന്ന്,സണ്ണി ജോസഫ് പറഞ്ഞത് കോണ്‍ഗ്രസിന്റെ നിലപാട് അല്ല. പ്രസ്താവന ഒഴിവാക്കേണ്ടതായിരുന്നു. ' സണ്ണി ജോസഫ് വ്യക്തമാക്കി.

ദിലീപിന് നീതി കിട്ടിയെന്ന അടൂര്‍ പ്രകാശിന്റെ പ്രസ്താവന ഏറെ വിമര്‍ശനം നേരിട്ടിരുന്നു. വ്യക്തിപരമായി തനിക്ക് സന്തോഷമുണ്ടെന്നും നടി എന്ന നിലയില്‍ ആ കുട്ടിയോടൊപ്പമാണ് ഞങ്ങള്‍ എന്ന് പറയുമ്പോഴും ഒരു നീതി എല്ലാവര്‍ക്കും കിട്ടണമെന്നും പ്രകാശ് പറഞ്ഞു.സര്‍ക്കാര്‍ അപ്പീല്‍ പോകുന്നതിനെ കുറ്റപ്പെടുത്തികൊണ്ടും അടൂര്‍ പ്രകാശ് സംസാരിച്ചിരുന്നു.

Next Story

RELATED STORIES

Share it