Latest News

കോണ്‍ഗ്രസ് വസ്തുതാന്വേഷണ സംഘം ഇന്ന് ദക്ഷിണകന്നഡയില്‍

കോണ്‍ഗ്രസ് വസ്തുതാന്വേഷണ സംഘം ഇന്ന് ദക്ഷിണകന്നഡയില്‍
X

മംഗളൂരു: കോണ്‍ഗ്രസ് കര്‍ണാടക യൂണിറ്റിന്റെ വസ്തുതാന്വേഷണ സംഘം ഇന്ന് ദക്ഷിണ കന്നഡ ജില്ല സന്ദര്‍ശിക്കും. അടുത്തിടെ നടന്ന വര്‍ഗീയ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിക്കാനാണ് സംഘം എത്തുന്നത്. എംപി സെയ്ദ് നസീര്‍ ഹുസൈന്‍, മഞ്ജുനാഥ് ഭണ്ഡാരി എംഎല്‍സി, എന്‍ എ ഹാരിസ് എംഎല്‍എ, എഐസിസി സെക്രട്ടറി റോജി എം ജോണ്‍, കെപിസിസി വൈസ് പ്രസിഡന്റ് വി ആര്‍ സുദര്‍ശന്‍, മുന്‍മന്ത്രി കിമ്മാനെ രത്‌നാകര്‍, മുന്‍ എംപി കെ ജയപ്രകാശ് ഹെഗ്‌ഡെ എന്നിവരാണ് സംഘത്തിലുള്ളത്. ജില്ലയിലെ വിവിധ സംഘടനകളുമായും തൊഴിലാളി നേതാക്കളുമായും ചിന്തകരുമായും എഴുത്തുകാരുമായും കൂടിക്കാഴ്ച്ച നടത്തും. ആക്രമണങ്ങള്‍ക്ക് ഇരയായവരുടെ കുടുംബങ്ങളുമായും കൂടിക്കാഴ്ച്ചകള്‍ നടത്തും. ദക്ഷിണകന്നഡയില്‍ അടുത്തിടെ നടന്ന കൊലപാതകങ്ങള്‍, ഈ കൊലപാതകങ്ങള്‍ക്ക് പിന്നാലെയുണ്ടായ സംഘര്‍ഷങ്ങള്‍, മാധ്യമങ്ങള്‍ വാര്‍ത്ത കൊടുത്തരീതി തുടങ്ങിയ കാര്യങ്ങളും പരിശോധിക്കും. അതിന് ശേഷമായിരിക്കും കെപിസിസിക്ക് റിപോര്‍ട്ട് നല്‍കുക. ഉഡുപ്പി, ഷിമോഗ ജില്ലകള്‍ പിന്നീട് സന്ദര്‍ശിക്കും.

Next Story

RELATED STORIES

Share it