Latest News

കെപിസിസി ഡിജിറ്റല്‍ മീഡിയ ചുമതല ഡോ.പി സരിന്; സോഷ്യല്‍ മീഡിയാ ചുമതല വി ടി ബല്‍റാമിന്

കെപിസിസി ഡിജിറ്റല്‍ മീഡിയ ചുമതല ഡോ.പി സരിന്; സോഷ്യല്‍ മീഡിയാ ചുമതല വി ടി ബല്‍റാമിന്
X

തിരുവനന്തപുരം: കെപിസിസി ഭാരവാഹികളുടെ ചുമതലയില്‍ മാറ്റം. കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനറായി ഡോ.പി സരിനെ നിയമിക്കാന്‍ ധാരണ. കമ്മിറ്റി പുനസ്സംഘടിപ്പിക്കാനും ധാരണയായിട്ടുണ്ട്. അനില്‍ ആന്റണിക്ക് പകരക്കാരനായാണ് ഡോ. സരിന്റെ നിയമനം. ബിബിസി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കൊടുവില്‍ പാര്‍ട്ടി പദവിയില്‍ നിന്ന് അനില്‍ ആന്റണി രാജിവച്ചിരുന്നു.

ഔദ്യോഗിക പ്രഖ്യാപനം അടുത്ത ദിവസമുണ്ടാവും. വി ടി ബല്‍റാമിനാണ് കെപിസിസി സോഷ്യല്‍ മീഡിയയുടെ ചുമതല. കെപിസിസി ഓഫിസ് ചുമതലയില്‍ നിന്ന് ജനറല്‍ സെക്രട്ടറി ജി എസ് ബാബുവിനെ മാറ്റി. സംഘടനാ ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന് ഓഫിസ് ചുമതല കൂടി നല്‍കി. ഓഫിസ് നടത്തിപ്പില്‍ വിമര്‍ശനമുയര്‍ന്നതിനെത്തുടര്‍ന്നാണ് ജി എസ് ബാബുവിനെ സേവാദളിന്റെ ചുമതലയിലേക്ക് മാറ്റിയത്.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നും എംബിബിഎസ് പൂര്‍ത്തിയാക്കിയ സരിന്‍ 2008ലാണ് സിവില്‍ സര്‍വീസ് പരീക്ഷ എഴുതി കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗം കരസ്ഥമാക്കുന്നത്. ആദ്യ അവസരത്തില്‍ തന്നെ 555ാം റാങ്ക് നേടിയ സരിന്‍ ഇന്ത്യന്‍ അക്കൗണ്ടസ് & ഓഡിറ്റ് സര്‍വീസില്‍ ജോലി ചെയ്യവെ 2016ലാണ് ജോലിയില്‍ നിന്നും രാജിവെച്ച് സജീവ രാഷ്ട്രീയത്തിലിറങ്ങുന്നത്. 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസിന്റെ ഗവേഷണ വിഭാഗത്തിലും ഐടി സെല്ലിലും സരിന്‍ പ്രവര്‍ത്തിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റപ്പാലം മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച് പരാജയപ്പെടുകയും ചെയ്തിരുന്നു.

Next Story

RELATED STORIES

Share it