Latest News

കോഴിക്കോട് - മംഗലാപുരം മെമു സര്‍വീസ് കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറുന്നത് പ്രതിഷേധാര്‍ഹം: കെ.സുധാകരന്‍ എം.പി

കോഴിക്കോട് - മംഗലാപുരം മെമു സര്‍വീസ് കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറുന്നത് പ്രതിഷേധാര്‍ഹം: കെ.സുധാകരന്‍ എം.പി
X

ന്യൂഡല്‍ഹി: കോഴിക്കോട് - മംഗലാപുരം മെമു സര്‍വ്വീസ് ആരംഭിക്കണമെന്ന ദീര്‍ഘകാലത്തെ ജനകീയ ആവശ്യത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറുന്നത് പ്രതിഷേധാര്‍ഹമാണെന്ന് കെ.സുധാകരന്‍ എം.പി. നോര്‍ത്ത് മലബാറിന്റെ റെയില്‍വേയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് വേണ്ടി പാര്‍ലമെന്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോഴിക്കോട് മുതല്‍ മംഗലാപുരം വരെ മെമു തീവണ്ടി സര്‍വീസ് ആരംഭിക്കുന്നതിനു വേണ്ടി ലഭിച്ച അപേക്ഷകള്‍ എന്തായി എന്നും ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ ഇതുവരെയുള്ള പദ്ധതികള്‍ എന്തൊക്കെയായി എന്നതിനെ കുറിച്ചും കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിനോട് കെ സുധാകരന്‍ എം.പി പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ചോദിച്ചിരുന്നു.എന്നാല്‍ എം.പിയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമായി കേന്ദ്രമന്ത്രി നല്‍കിയ മറുപടി ഉത്തര മലബാറിന്റെ റെയില്‍വേ വികസന സ്വപ്നങ്ങള്‍ക്കും ജനങ്ങളുടെ യാത്രാ സൗകര്യത്തിനും തടസ്സം നില്‍ക്കുന്നതായിരുന്നു.

പാര്‍ലമെന്റ് അംഗത്തില്‍ നിന്നും ഉള്‍പ്പെടെ നിരവധി അപേക്ഷകള്‍ മെമു സര്‍വീസ് ആരംഭിക്കുന്നതിനു വേണ്ടി ലഭിച്ചിട്ടുണ്ടെന്നും പക്ഷേ ഓപ്പറേഷനില്‍ പരിമിതികള്‍ കൊണ്ടും അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതക്കുറവ് കൊണ്ടും പാലക്കാട് മെമു ഷെഡ്ഡില്‍ ആവശ്യമായ സൗകര്യങ്ങളുടെ അപര്യാപ്തത കൊണ്ടും ആവശ്യമായ റിസോഴ്‌സിന്റെ അപര്യാപ്തത മൂലവും കോഴിക്കോട് മുതല്‍ മംഗലാപുരം വരെ മെമു സര്‍വ്വീസ് നിലവില്‍ അനുയോജ്യമാവില്ല എന്നതായിരുന്നു മന്ത്രിയുടെ മറുപടി ലഭിച്ചിട്ടുള്ളത്. പതിനായിരക്കണക്കിന് ജനങ്ങളുടെ യാത്രാസൗകര്യങ്ങള്‍ക്ക് കേന്ദ്ര ഗവണ്‍മെന്റ് വിലങ്ങ് തീര്‍ക്കുന്നതാണ് കേന്ദ്ര റെയില്‍വേ മന്ത്രിയുടെ സമീപനമെന്ന് കെ.സുധാകരന്‍ എം.പി. കുറ്റപ്പെടുത്തി.




Next Story

RELATED STORIES

Share it