Latest News

കോഴിക്കോട് ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 64ല്‍ 63പേര്‍ക്കും രോഗം വന്നത് സമ്പര്‍ക്കംവഴി; സ്ഥിതി അതീവ ഗുരുതരം

തൂണേരി, നാദാപുരം, വടകര, കോഴിക്കോട് കോര്‍പ്പറേഷന്‍ എന്നിവിടങ്ങളില്‍ നടത്തിയ പ്രത്യേക ആന്റിജന്‍ പരിശോധനയിലാണ് ഇവര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്.

കോഴിക്കോട് ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 64ല്‍ 63പേര്‍ക്കും രോഗം വന്നത് സമ്പര്‍ക്കംവഴി; സ്ഥിതി അതീവ ഗുരുതരം
X

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 64 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 63പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. തൂണേരി, നാദാപുരം, വടകര, കോഴിക്കോട് കോര്‍പ്പറേഷന്‍ എന്നിവിടങ്ങളില്‍ നടത്തിയ പ്രത്യേക ആന്റിജന്‍ പരിശോധനയിലാണ് ഇവര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്.

ജില്ലയില്‍ ഇന്ന് 15 പേരാണ് രോഗമുക്തി നേടിയത്. നിലവില്‍ 260പേര്‍ കോവിഡ് പോസിറ്റീവായി ചികിത്സയിലാണ്. ഇതില്‍ 64 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലും 78 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും, കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. യില്‍ 110 പേരും, ഇതില്‍ 3 പേര്‍ കണ്ണൂരിലും, 3 പേര്‍ മലപ്പുറത്തും, ഒരാള്‍ തിരുവനന്തപുരത്തും, ഒരാള്‍ എറണാകുളത്തും ചികിത്സയിലാണ്. ഇതുകൂടാതെ ഒരു മലപ്പുറം സ്വദേശി, രണ്ട് പത്തനംതിട്ട സ്വദേശികള്‍, ഒരു കാസര്‍േകാട്് സ്വദേശി, ഒരു കൊല്ലം സ്വദേശി, ഒരു ആലപ്പുഴ സ്വദേശി, രണ്ട് വയനാട് സ്വദേശികള്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലും, ഒരു തൃശൂര്‍ സ്വദേശിയും, ഒരു കൊല്ലം സ്വദേശിയും ഒരു മലപ്പുറം സ്വദേശിയും കോഴിക്കോട് മെഡിക്കല്‍ കോളജിലും ചികിത്സയിലാണ്.

ഇന്ന് 1956 സ്രവ സാംപിള്‍ പരിശോധനക്കായി അയച്ചിട്ടുണ്ട്.ആകെ 24899 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 24127 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. ഇതില്‍ 23588 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 772 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാന്‍ ഉണ്ട്.

ഇന്ന് പുതുതായി വന്ന 793 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 15114 പേരാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍ ഇതുവരെ 65657 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്ന് പുതുതായി വന്ന 107 പേര്‍ ഉള്‍പ്പെടെ 353 പേര്‍ ആണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 156 പേര്‍ മെഡിക്കല്‍ കോളജിലും 90 പേര്‍ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലുമാണ്. 107 പേര്‍ എന്‍.ഐ.ടി കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററി ലും നിരീക്ഷണത്തിലാണ്. 42 പേര്‍ ഇന്ന് ഡിസ്ചാര്‍ജ്ജ് ആയി.

ജില്ലയില്‍ ഇന്ന് വന്ന 209 പേര്‍ ഉള്‍പ്പെടെ ആകെ 7755 പ്രവാസികളാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 632 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും 7039 പേര്‍ വീടുകളിലും 84 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 74 പേര്‍ ഗര്‍ഭിണികളാണ്.

Next Story

RELATED STORIES

Share it