കണ്ടെയിന്‍മെന്റ് സോണുകളില്‍ കടകള്‍ തുറക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിച്ചിട്ടില്ലെന്ന് കോഴിക്കോട് കലക്ടര്‍

കോഴിക്കോട്: കൊവിഡ് രോഗപ്രതിരോധ നടപടികളുടെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച ഇടങ്ങളില്‍ കടകള്‍ തുറക്കുന്നതിന് നിലവിലുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു എന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
കോവിഡ് പശ്ചാത്തലത്തില്‍ വ്യാപാരി സംഘടനകളുടെ അഭിപ്രായം ആരായുന്നതിനായി ഒരു യോഗം ചേരുകയുണ്ടായി. യോഗത്തില്‍ സംഘടനാ പ്രതിനിധികള്‍ ചില അഭിപ്രായങ്ങള്‍ മുന്നോട്ട്‌വച്ചിട്ടുണ്ട്. ജില്ലയില്‍ കൊവിഡ് രോഗവ്യാപന പശ്ചാത്തത്തലം വിലയിരുത്തി ഇക്കാര്യത്തില്‍ അതത് സമയങ്ങളില്‍ ഉചിതമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതും അത് ഔദ്യോഗികമായി പൊതുജനങ്ങളെ അറിയിക്കുമെന്നും കലക്ടര്‍ വ്യക്തമാക്കി.
വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാതിരിക്കണമെന്നും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
RELATED STORIES
ഉത്തേജക ഉപയോഗം; മുന് ലോക ഒന്നാം നമ്പര് സിമോണ ഹാലെപ്പിന് നാല്...
12 Sep 2023 6:32 PM GMTയു എസ് ഓപ്പണ്; കൊക്കോ ഗഫിന് കിരീടം
10 Sep 2023 3:51 AM GMTടെന്നിസ് ഇതിഹാസം സാനിയാ മിര്സ ഉംറ നിര്വഹിക്കാന് സൗദിയില്
22 March 2023 1:17 PM GMTദ ലാസ്റ്റ് ഡാന്സ്; ഇന്ത്യന് ടെന്നിസ് ഇതിഹാസം സാനിയാ മിര്സ വിരമിച്ചു
21 Feb 2023 6:38 PM GMTഓസ്ട്രേലിയന് ഓപ്പണ് വനിതാ സിംഗിള്സ് കിരീടം സബെല്ലെന്ങ്കയ്ക്ക്
28 Jan 2023 1:40 PM GMTഗ്രാന്സ്ലാമിനോട് വിട; ഓസ്ട്രേലിയന് ഓപ്പണ് ഫൈനലില്...
27 Jan 2023 4:20 AM GMT