കോഴിക്കോട് മുഖ്യ ഖാസി കെ വി ഇമ്പിച്ചമ്മദ് ഹാജി നിര്യാതനായി
കോഴിക്കോട്: പരേതനായ കോഴിക്കോട് ഖാസി പള്ളിവീട്ടില്‍ മാമുക്കോയ ഖാസിയുടെ മകനും കോഴിക്കോട് മുഖ്യ ഖാസയുമായ കെ വി ഇമ്പിച്ചമ്മദ് ഹാജി (88) പരപ്പില്‍ മൂസബറാമിന്റകത്ത് നിര്യാതനായി. 50 വര്‍ഷമായി കോഴിക്കോട്ടെ ഖാസിയായിരുന്ന സഹോദരന് നാലകത്ത് മുഹമ്മദ് കോയ ബാഖവിയുടെ നിര്യാണത്തെ തുടര്‍ന്ന് 2009 തിലാണ് ഖാസിയായി ചുമതലയേറ്റത്. മാതാവ്: കാട്ടില്‍ വീട്ടില്‍ കുട്ടിബി.
ഭാര്യ: മൂസബറാമിന്റകത്ത് കുഞ്ഞിബി. മക്കള്‍: കെ പി മാമുക്കോയ, അലിയുന്നസിര്‍ (മസ്ക്കത്ത്), ഹന്നത്ത്, സുമയ്യ, നസീഹത്ത് (എംഎംഎല്‍പി സ്കൂള്‍ അധ്യാപിക), ആമിനബി. മരുമക്കള്‍: പി എന്‍ റബിയ, സി ബി വി ജംഷീദ, നാലകത്ത് അബ്ദുല്‍ വഹാബ്, പള്ളി വീട്ടില്‍ അബ്ദുല്‍ മാലിക്ക്, മൊല്ലാന്റകം അഹമ്മദ് കബീര്‍, പി എന്‍ റാബിയ, സി ബി വി ജംഷീദ. സഹോദരങ്ങള്‍: കെ വി ഇമ്പിച്ചി പാത്തുമ്മബി, പരേതരായ കുഞ്ഞിബി, ഇമ്പിച്ചാമിനബി. മയ്യിത്ത് നമസ്കാരം ഇന്ന് (ശനി) വൈകുന്നേരം 4:30ന് കുറ്റിച്ചിറ മിശ്ക്കാല്‍ പള്ളിയില്‍.
RELATED STORIES
പ്രമുഖ സംവിധായകന് സംഗീത് ശിവന് അന്തരിച്ചു
8 May 2024 1:17 PM GMTഎസ്എസ്എല്‍സി ഫല പ്രഖ്യാപനം ഇന്ന്
8 May 2024 6:48 AM GMTകേരളത്തെ പിടിച്ചുലച്ച വിഷ്ണുപ്രിയ കൊലപാതകത്തില്‍ വിധി ഇന്ന്
8 May 2024 6:16 AM GMTഐപിഎല്ലിലെ പെരുമാറ്റച്ചട്ടം ലംഘിച്ചു; സഞ്ജുവിന് വൻ പിഴ
8 May 2024 6:11 AM GMTപാര്‍ശ്വഫലങ്ങളുണ്ടെന്ന വ്യാപകപരാതിക്കിടെ കൊവിഡ് വാക്സിന്...
8 May 2024 5:32 AM GMTകരിപ്പൂരില്‍ എയർഇന്ത്യ എക്സ്പ്രസ് 70-ലധികം സർവീസുകൾ റദ്ദാക്കി
8 May 2024 5:28 AM GMT