Latest News

കോഴിക്കോട്: കൊവിഡ് ആശുപത്രികളില്‍ 2,134 കിടക്കകള്‍ ഒഴിവ്

കോഴിക്കോട്: കൊവിഡ് ആശുപത്രികളില്‍ 2,134 കിടക്കകള്‍ ഒഴിവ്
X

കോഴിക്കോട്: കൊവിഡ് രോഗികളെ പ്രവേശിപ്പിക്കുന്നതിനായി സജ്ജമാക്കിയ ജില്ലയിലെ 64 കൊവിഡ് ആശുപത്രികളില്‍ 3,503 കിടക്കകളില്‍ 2,134 എണ്ണം ഒഴിവുണ്ട്. 126 ഐ.സി.യു കിടക്കകളും 48 വെന്റിലേറ്ററുകളും ഓക്‌സിജന്‍ ലഭ്യതയുള്ള 586 കിടക്കകളും ഒഴിവുണ്ട്. 16 ഗവണ്‍മെന്റ് കൊവിഡ് ആശുപത്രികളിലായി 760 കിടക്കകള്‍, 47 ഐ.സി.യു, 39 വെന്റിലേറ്റര്‍, 356 ഓക്‌സിജന്‍ ഉള്ള കിടക്കകളും ബാക്കിയുണ്ട്.

14 സി.എഫ്.എല്‍.ടി.സികളിലായി 1710 കിടക്കകളില്‍ 1156 എണ്ണമാണ് ബാക്കിയുള്ളത്. നാല് സി.എസ്.എല്‍. ടി.സികളിലായി ആകെയുള്ള 630 കിടക്കകളില്‍ 376 എണ്ണം ഒഴിവുണ്ട്. 87 ഡോമിസിലറി കെയര്‍ സെന്ററുകളില്‍ ആകെയുള്ള 2558 കിടക്കകളില്‍ 1887 എണ്ണം ഒഴിവുണ്ട്.

Next Story

RELATED STORIES

Share it