Latest News

കൊവിഡ്: കര്‍ണാടകയില്‍ മരിച്ചത് 9 സര്‍ക്കാര്‍ ഡോക്ടര്‍മാര്‍

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിവും ചികില്‍സയിലും സജീവമായ ഡോക്ടര്‍ക്ക് അസുഖം ബാധിച്ചപ്പോള്‍ അദ്ദേഹത്തിന് വിദഗ്ധ പരിചരണം നല്‍കാന്‍ സമീപ്രദേശമായ ഗഡാഗ് പട്ടണത്തിലെ സര്‍ക്കാര്‍ ആശുപത്രിയിലെ ഐസിയുവില്‍ ഒഴിവില്ലായിരുന്നു.

കൊവിഡ്: കര്‍ണാടകയില്‍ മരിച്ചത് 9 സര്‍ക്കാര്‍ ഡോക്ടര്‍മാര്‍
X

ബെംഗളൂരു: കൊവിഡ് രോഗികളെ ചികില്‍സിക്കുന്നതിനിടയില്‍ രോഗം ബാധിച്ച് കര്‍ണാകയില്‍ ഇതുവരെ മരണപ്പെട്ടത് 9 സര്‍ക്കാര്‍ ഡോക്ടര്‍മാര്‍. കഴിഞ്ഞ ബുധനാഴ്ച്ച മരിച്ച മുണ്ടരഗി താലൂക്ക് ഹെല്‍ത്ത് ഓഫീസര്‍ ഡോ. കെ ബാസവരാജ് ആണ് (44) ഇതില്‍ ഒടുവിലത്തെയാള്‍. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിവും ചികില്‍സയിലും സജീവമായ ഡോക്ടര്‍ക്ക് അസുഖം ബാധിച്ചപ്പോള്‍ അദ്ദേഹത്തിന് വിദഗ്ധ പരിചരണം നല്‍കാന്‍ സമീപ്രദേശമായ ഗഡാഗ് പട്ടണത്തിലെ സര്‍ക്കാര്‍ ആശുപത്രിയിലെ ഐസിയുവില്‍ ഒഴിവില്ലായിരുന്നു. പിന്നീട് അദ്ദേഹത്തെ ഹബ്ബല്ലിയിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി, അവിടെ നിന്ന് ബെംഗളൂരുവിലെ സ്പാര്‍ഷ് ആശുപത്രിയിലേക്കും കൊണ്ടുപോയി. അവിടെവച്ചായിരുന്നു ഡോക്ടറുടെ മരണം.

വിദഗ്ധ ചികില്‍സക്കായി ബെംഗളുരുവിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുമ്പോള്‍ ഡോ. ബാസവരാജിന്റെ ഓക്‌സിജന്‍ സാച്ചുറേഷന്‍ ലെവല്‍ 40 ശതമാനത്തില്‍ താഴെയായിരുന്നു. വൃക്കസംബന്ധമായ തകരാറ് കൂടിയുണ്ടായതോടെ അദ്ദേഹം മരണപ്പെടുകയായിരുന്നു. കൊറോണക്കെതിരെ പോരാടുന്ന ഒരു ഡോക്ടര്‍ക്കു പോലും ഐസിയുവില്‍ കിടക്ക ലഭിക്കാതിരുന്ന അവസ്ഥയെ കര്‍ണാടക ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്‍ (കെജിഎംഒഎ) അപലപിച്ചു.

Next Story

RELATED STORIES

Share it