Latest News

കോവളത്ത് വിദേശി മദ്യം ഒഴുക്കിക്കളഞ്ഞ സംഭവം; ഗ്രേഡ് എസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍

കോവളം സ്‌റ്റേഷനിലെ ഗ്രേഡ് എസ് ഐ ഷാജിക്കാണ് സസ്‌പെന്‍ഷന്‍

കോവളത്ത് വിദേശി മദ്യം ഒഴുക്കിക്കളഞ്ഞ സംഭവം; ഗ്രേഡ് എസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍
X

തിരുവനന്തപുരം: കോവളത്ത് വിദേശ പൗരന്‍ വാങ്ങിയ മദ്യത്തിന് ബില്ല് ഇല്ലെന്ന കാരണത്താല്‍ മദ്യം ഒഴുക്കിക്കളയേണ്ടിവന്ന സംഭവത്തില്‍ പോലിസുകാരന് സസ്‌പെന്‍ഷന്‍. കോവളം സ്‌റ്റേഷനിലെ ഗ്രേഡ് എസ് ഐ ഷാജിക്കാണ് സസ്‌പെന്‍ഷന്‍. ഇന്നലെ മുഖ്യമന്ത്രി ഇക്കാര്യത്തില്‍ റിപോര്‍ട്ട് തേടിയിരുന്നു.

ഇന്നലെ കോവളം പോലിസ് സ്വീഡിഷ് പൗരന്റെ വാഹനം പരിശോധിക്കുകയും രണ്ട് കുപ്പി മദ്യം കാണുകയും ചെയ്തു. മദ്യത്തിന്റ ബില്ല് ചോദിച്ചപ്പോള്‍ വാങ്ങാന്‍ മറന്നുവെന്നു വിദേശി പറഞ്ഞു. എന്നാല്‍, ബില്ല് ഇല്ലാതെ മദ്യം കൊണ്ടു പോകാന്‍ കഴിയില്ലെന്ന് പോലിസ് അറിയിച്ചു. ഇതിനിടെ വിദേശി രണ്ടു കുപ്പി മദ്യം റോഡ് വക്കില്‍ ഒഴിക്കിക്കളഞ്ഞു. പിന്നീട് ബിവറേജസില്‍ നിന്ന് വാങ്ങിയ മദ്യത്തിന്റെ ബില്ല് കൈപ്പറ്റി സ്റ്റേഷനില്‍ എത്തിച്ചു.

പോലിസ് മദ്യം ഒഴിക്കളയാന്‍ ആവശ്യപ്പെട്ടില്ലെന്നും വിദേശി സ്വയം മദ്യം ഒഴിച്ച് കളയുകയുകായിരുന്നുവെന്ന് ഇന്ന പോലിസ് വാര്‍ത്താക്കുറുപ്പില്‍ പറഞ്ഞിരുന്നു.

ഇതിനിടെ വിദേശി മദ്യം ഒഴുക്കുന്ന ദൃശ്യം സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയായി. അതേ സമയം, ഇന്ന് രാവിലെ ഉദ്യോഗസ്ഥന്മാരില്‍ ചിലര്‍ സര്‍ക്കാരിനെ അള്ളു വയ്ക്കാന്‍ ശ്രമിക്കുന്നുവെന്നും കുറ്റക്കാര്‍ക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കിയിരുന്നു.

Next Story

RELATED STORIES

Share it