Latest News

കോട്ടയം മെഡിക്കൽ കോളജ് അപകടം: സർക്കാരിനെതിരേ വ്യാപക പ്രതിഷേധം

കോട്ടയം മെഡിക്കൽ കോളജ് അപകടം: സർക്കാരിനെതിരേ വ്യാപക പ്രതിഷേധം
X

തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളജിൻ്റെ കെട്ടിടം ഇടിഞ്ഞുവീണ് യുവതി മരിച്ച സംഭവത്തിൽ സംസ്ഥാന വ്യാപക പ്രതിഷേധം. സർക്കാരിൻ്റെ അനാസ്ഥയാണ് യുവതിയുടെ ജീവൻ പൊലിയുന്നതിനു കാരണമെന്ന് പറഞ്ഞുകൊണ്ടാണ് പ്രതിഷേധം. പലയിടത്തും പ്രതിഷേധം സംഘർഷഭരിതമായി. പോലിസ് ജലപീരങ്കി പ്രയോഗിച്ചു.

സെക്രട്ടേറിയേറ്റിലേക്ക് മഹിളാ കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തി. തൃശ്ശൂരിൽ യൂത്ത് ലീഗ് നടത്തിയ പ്രതിഷേധമാർച്ചിനുനേരെ പോലിസ് ജലപീരങ്കി പ്രയോഗിച്ചു.

ആരോഗ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യം പ്രതിപക്ഷം ഉയർത്തുന്നുണ്ട്. പിണറായിയുടെ സർക്കാർ കേരളത്തിൻ്റെ ആരോഗ്യരംഗം നശിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാക്കൾ പറഞ്ഞു.സർക്കാരിൻ്റെ നിരുത്തരവാദപരമായ സമീപനമാണ് രക്ഷാപ്രവർത്തനത്തിൽ തടസ്സമായതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻപറഞ്ഞു.

Next Story

RELATED STORIES

Share it