Latest News

കോട്ടയത്ത് വാഹനാപകടം; രണ്ട് പേര്‍ മരിച്ചു

കോട്ടയത്ത് വാഹനാപകടം; രണ്ട് പേര്‍ മരിച്ചു
X
കോട്ടയം: കോട്ടയത്ത് രണ്ടിടങ്ങളിലായി വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. മേലുകാവ് മുട്ടം റോഡിലുണ്ടായ അപകടത്തില്‍ കാഞ്ഞിരംകവല ചെമ്പന്‍പ്ലാക്കല്‍ ചാള്‍സ് (32) മരിച്ചു. മുണ്ടക്കയം മുപ്പത്തിയൊന്നാം മൈലിലുണ്ടായ വാഹനാപകടത്തില്‍ പാലാ മൂന്നാനി സ്വദേശി മണിയാക്കുപാറയില്‍ ആശിഷ് ജോസ് (27) മരിച്ചു.


രാത്രി 8 മണിയോടെയാണ് മുണ്ടക്കയത്ത് അപകടമുണ്ടായത്. കാര്‍ എതിരെ വന്ന ബസില്‍ ഇടിക്കുകയായിരുന്നു. കാറില്‍ നാലുപേര്‍ ഉണ്ടായിരുന്നതായാണ് വിവരം. ആശിഷ് സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. മറ്റുളളവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.




Next Story

RELATED STORIES

Share it