Latest News

'അയാൾ എന്നെയും പീഡിപ്പിച്ചു': കൊൽക്കത്ത ബലാൽസംഗ കേസിലെ മുഖ്യപ്രതിക്കെതിരേ ലൈംഗികാരോപണവുമായി വിദ്യാർഥിനി

അയാൾ എന്നെയും പീഡിപ്പിച്ചു: കൊൽക്കത്ത ബലാൽസംഗ കേസിലെ മുഖ്യപ്രതിക്കെതിരേ ലൈംഗികാരോപണവുമായി വിദ്യാർഥിനി
X

കൊൽക്കത്ത: കൊൽക്കത്ത കൂട്ടബലാൽസംഗ കേസിലെ പ്രതി മോണോജിത് മിശ്ര'യ്‌ക്കെതിരേ ആരോപണവുമായി മറ്റൊരു വിദ്യാർഥിനി കൂടി രംഗത്ത്. നിയമ ബിരുദ വിദ്യാർഥിനിയായ ഇവരെ, 2023 ൽ കോളജിൽ വച്ച് പൂർവ്വ വിദ്യാർഥിയായ മോണോജിത് മിശ്ര ലൈംഗികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നുവെന്നാണ് ആരോപണം.

തൻ്റെ മുറിയിൽ കടന്നുവന്ന മോണോജിത് മിശ്ര മുറിയുടെ വാതിൽ കുറ്റിയിട്ടുവെന്ന് വിദ്യാർഥിനി പറയുന്നു. ഒന്നും ചെയ്യരുതെന്ന് അപേക്ഷിച്ചിട്ടും അയാൾ പിൻമാറിയില്ല. പുറത്തു നിന്നും മറ്റൊരു വിദ്യാർഥി വാതിൽ മുട്ടിയതിനേ തുടർന്ന് അയാൾ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും വിദ്യാർഥിനി പറഞ്ഞു.

നിയമവിദ്യാർഥിനിയെ ബലാൽസംഗം ചെയ്ത കേസിൽ അറസ്റ്റിലായ മോണോജിത് മിശ്രയ്ക്കെതിരേ ഇതിനോടകം വലിയ തരത്തിലുള്ള പരാതികളാണ് ഉയർന്നു വരുന്നത്.

Next Story

RELATED STORIES

Share it