Latest News

കൊൽക്കത്ത കൂട്ടബലാൽസംഗം; വിദ്യാർഥിനി പീഡനത്തിനിരയായത് വിവാഹാഭ്യർഥന നിരസിച്ചതിനെ തുടർന്ന്

കൊൽക്കത്ത കൂട്ടബലാൽസംഗം; വിദ്യാർഥിനി പീഡനത്തിനിരയായത് വിവാഹാഭ്യർഥന നിരസിച്ചതിനെ തുടർന്ന്
X

കൊൽക്കത്ത: കൊൽക്കത്തിയിൽ വിദ്യാർഥിനി ബലാൽസംഗത്തിനിരയായത് വിവാഹ അഭ്യർഥന നിരസിച്ചതിനേ തുടർന്ന്. അതിജീവിത തന്നെയാണ് ഇക്കാര്യം പോലിസിൽ മൊഴി നൽകിയത്. കൂടാതെ മുഖ്യപ്രതിയായ മൻഹോജ് മിശ്ര കാംപസിലെ തൃണമൂലിൻ്റെ വിദ്യാർഥി സംഘടനയോടുള്ള അഭിപ്രായം പറയാൻ യൂണിയൻ ഓഫീസിലേക്ക് വിളിപ്പിച്ചെന്നും വിദ്യാർഥിനി പറഞ്ഞു. കേസിലെ മുഖ്യ പ്രതി തൃണമൂലിൻ്റെ വിദ്യാർഥി സംഘടനയുടെ മുൻ നേതാവാണെന്ന വിവരം പുറത്തു വന്നിരുന്നു

ജൂണ്‍ 25-ന് രാത്രി 7.30 നും 10.50 -നും ഇടയിലാണ് വിദ്യാർഥിനി കോളജ് കാംപസിനുള്ളിൽ വച്ച് പീഡനത്തിനിരയായത്. താൻ കാലു പിടിച്ചു പറഞ്ഞിട്ടും താൻ മറ്റൊരാള സ്നേഹിക്കുന്നുണ്ടെന്ന് പല തവണ ആവർത്തിച്ചിട്ടും പ്രതികൾ തന്നെ വെറുതെ വിട്ടില്ലെന്നു അതിജീവിത പറയുന്നു. അതിജീവിതയായ പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ കസ്ബ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. കോളേജിൻ്റെ മുന്‍ യൂണിറ്റ് പ്രസിഡന്റായ മന്‍ജോഹിത് മിശ്ര (31), ബെയ്ബ് അഹമ്മദ് (19), പ്രമിത് മുഖോപാധ്യായ (20) എന്നിവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്.

Next Story

RELATED STORIES

Share it