പങ്കാളിയെ വെട്ടിക്കൊന്ന കേസിലെ പ്രതി ജയിലിനുള്ളില്‍ ജീവനൊടുക്കി

തിരുവനന്തപുരം: റോഡരികില്‍ സ്ത്രീയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ജയിലിനുള്ളില്‍ ജീവനൊടുക്കി. പേരൂര്‍ക്കട വഴയിലയില്‍ സിന്ധുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി നന്ദിയോട് സ്വദേശി രാജേഷാണ് പൂജപ്പുര ജില്ലാ ജയിലിലെ സെല്ലിനുള്ളില്‍ തൂങ്ങി മരിച്ചത്. പൂജപ്പുര ജില്ലാ ജയിലിലെ ശുചിമുറിയിലാണ് ഇന്ന് പുലര്‍ച്ചെ രാജേഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൈലിയില്‍ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. സിന്ധുവും രാജേഷും 12 വര്‍ഷമായി ഒരുമിച്ചുകഴിയുകയായിരുന്നു.
എന്നാല്‍, കഴിഞ്ഞ ഒരുമാസമായി ഇരുവരും അകല്‍ച്ചയിലായിരുന്നു. വ്യാഴാഴ്ച രാവിലെ 9.30 ഓടെ വഴയിലയിലെ തിരക്കുള്ള റോഡരികില്‍ വച്ചാണ് രാജേഷ്, സിന്ധുവിനെ ആക്രമിച്ചത്. കഴുത്തിനും തലയ്ക്കും വെട്ടേറ്റ സിന്ധുവിനെ പോലിസുകാരും നാട്ടുകാരും ചേര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കിളിമാനൂരില്‍ ജ്യൂസ് കട നടത്തുകയായിരുന്നു രാജേഷ്. സിന്ധു അകന്നുമാറുന്നുവെന്ന സംശയത്തെത്തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്നാണ് പ്രതി പോലിസിനോട് പറഞ്ഞത്.
RELATED STORIES
കോഴിക്കോട് ബീച്ചില് കാണാതായ രണ്ട് കുട്ടികളുടെയും മൃതദേഹങ്ങള്...
5 Jun 2023 5:47 AM GMTകോഴിക്കോട് വിദ്യാര്ഥിനിയെ ലഹരിമരുന്ന് നല്കി പീഡിപ്പിച്ച ശേഷം...
2 Jun 2023 5:49 AM GMTപിണറായി സര്ക്കാറിന്റെ ദൂര്ത്ത് മൂലമുണ്ടാകുന്ന കടഭാരം...
1 Jun 2023 3:59 PM GMTഇടതുസര്ക്കാറിന്റെ അമിത വൈദ്യുതി ചാര്ജ് പിന്വലിക്കുക; എസ് ഡിപി ഐ...
26 May 2023 2:56 PM GMTമലബാറില് അധിക ബാച്ചുകള് അനുവദിക്കാതെ പ്ലസ് വണ് അലോട്ട്മെന്റ്...
21 May 2023 9:21 AM GMTസംസ്ഥാനത്ത് ട്രെയിന് സര്വീസുകളില് നിയന്ത്രണം
27 April 2023 3:39 AM GMT