മധ്യപ്രദേശില് തട്ടിക്കൊണ്ടുപോകപ്പെട്ടവരെ മോചിപ്പിച്ചു
സ്ഥിരമായി മോഷണവും അക്രമവും നടത്തുന്നതാണ് തട്ടിക്കൊണ്ടുപോകലിനും അതിക്രമത്തിനും കാരണമെന്നാണ് പ്രതികള് പൊലീസിനോട് വ്യക്തമാക്കിയത്.

കാലാസിയ: രാജസ്ഥാനിലെ ആദിവാസി ഗ്രാമത്തില് നിന്നും തട്ടിക്കൊണ്ടുപോകപ്പെട്ട സ്ത്രീകളെയും കുട്ടികളെയും ഉള്പ്പടെയുള്ളവരെ പോലീസ് മോചിപ്പിച്ചു. സ്ത്രീകളും കുട്ടികളും ഉള്പ്പെടെ 38 പേരെയാണ് കൂട്ടത്തോടെ തട്ടിക്കൊണ്ടുപോയിരുന്നത്. ജാല്വറിലെ ഉന്ഹെര് പൊലീസ് സ്റ്റേഷന് പരിധിയിലെ ബാമന് ദേവരിയാന് ഗ്രാമത്തില് ബുധനാഴ്ചയായിരുന്നു സംഭവം. മധ്യപ്രദേശിലെ രത്ലം ജില്ലയിലെ ആലോത്തില് നിന്നുള്ള നൂറോളം വരുന്ന അക്രമി സംഘമാണ് തട്ടിക്കൊണ്ടുപോകലിനു പിന്നില്.
സ്ഥിരമായി മോഷണവും അക്രമവും നടത്തുന്നതാണ് തട്ടിക്കൊണ്ടുപോകലിനും അതിക്രമത്തിനും കാരണമെന്നാണ് പ്രതികള് പൊലീസിനോട് വ്യക്തമാക്കിയത്. ഇവര് വരുന്ന വിവരമറിഞ്ഞ് ബാമന് ഗ്രാമത്തിലെ പുരുഷന്മാര് ഒളിവില്പോയി. ഇതോടെ തോക്കും വാളും അടക്കമുള്ള ആയുധങ്ങളുമായെത്തിയ സംഘം ഗ്രാമത്തില് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് സ്ത്രീളെയും കുട്ടികളെയും ഭീഷണിപ്പെടുത്തി വാഹനത്തില് കയറ്റിക്കൊണ്ടുപോവുകയായിരുന്നു. ഗ്രാമത്തില് ഉണ്ടായിരുന്ന കന്നുകാലികളെയും ഇവര് കടത്തികൊണ്ടുപോയി.
സംഭവമറിഞ്ഞെത്തിയ പൊലീസ് സംഘം അക്രമികള് സഞ്ചരിച്ച വാഹനം പിന്തുടര്ന്നാണ് തട്ടിക്കൊണ്ട് പോയവരെ മോചിപ്പിച്ചത്. പൊലീസ് പിന്തുടരുന്നു എന്ന വിവരം അറിഞ്ഞ അക്രമികള് പലരും രക്ഷപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ അറസ്റ്റ് ചെയ്തതായും ആയുധങ്ങള് പിടിച്ചെടുത്തതായും ജാല്വാര് എസ് പി അറിയിച്ചു. നിരവധി പേര്ക്കെതിരേ കേസെടുത്തിട്ടുണ്ട്.
RELATED STORIES
ഷാജഹാനെ കൊന്നത് സിപിഎമ്മുകാര് തന്നെ, എല്ലാം ബിജെപിയുടെ തലയില്...
15 Aug 2022 12:40 PM GMTഷാജഹാൻ്റെ ശരീരത്തിൽ 10 വെട്ടുകൾ; കൈയും കാലും അറ്റുതൂങ്ങി; പോസ്റ്റ്...
15 Aug 2022 11:45 AM GMT'ആദ്യം തന്നെ ആരോപണം ഉന്നയിക്കുന്നത് ശരിയല്ല'; ഷാജഹാന്റെ കൊലപാതകത്തിൽ...
15 Aug 2022 10:33 AM GMT'ഹലോക്ക് പകരം വന്ദേമാതരം';സര്ക്കാര് ഉദ്യോഗസ്ഥര്ക്ക് പുതിയ...
15 Aug 2022 10:15 AM GMTഞാന് മെഹനാസ് കാപ്പന്, ഒരു പൗരന്റെ എല്ലാവിധ സ്വാതന്ത്ര്യവും തകര്ത്ത് ...
15 Aug 2022 10:00 AM GMTഷാജഹാനെ കൊലപ്പെടുത്തിയത് ആര്എസ്എസ് സംഘം തന്നെയെന്ന് സിപിഎം
15 Aug 2022 9:51 AM GMT