Latest News

താമരശ്ശേരിയില്‍ നിന്ന് ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയ വ്യാപാരി വീട്ടില്‍ തിരിച്ചെത്തി

താമരശ്ശേരിയില്‍ നിന്ന് ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയ വ്യാപാരി വീട്ടില്‍ തിരിച്ചെത്തി
X

കോഴിക്കോട്: താമരശ്ശേരിയില്‍ നിന്ന് ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയ പ്രവാസി അഷ്‌റഫ് വീട്ടില്‍ തിരികെയെത്തി. തട്ടിക്കൊക്കൊണ്ടുപോയ സംഘം കൊല്ലത്ത് ഉപേക്ഷിച്ചതിനെ തുടര്‍ന്നാണ് അഷ്‌റഫ് ബസ് മുഖേന ചൊവ്വാഴ്ച രാത്രിയോടെ തിരികെ എത്തിയത്. താമരശ്ശേരി പോലിസ് അഷ്‌റഫിനെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. സംഭവത്തില്‍ മൂന്നുപേരെ താമരശ്ശേരി പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ശനിയാഴ്ച രാത്രിയാണ് താമരശ്ശേരി ആവേലം സ്വദേശിയായ അഷ്‌റഫിനെ കാറുകളിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്.

രാത്രി മുക്കത്തെ സൂപ്പര്‍മാര്‍ക്കറ്റ് അടച്ച് സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോവുന്നതിനിടെ താമരശ്ശേരി മുക്കം റോഡില്‍ വെഴുപ്പൂര്‍ എല്‍പി സ്‌കൂളിന് സമീപം കാറുകളിലെത്തിയ സംഘം സ്‌കൂട്ടര്‍ തടഞ്ഞ് അഷ്‌റഫിനെ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. സംഭവം കണ്ട ബൈക്ക് യാത്രക്കാരാണ് പോലിസില്‍ വിവരമറിയിച്ചത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലിസ് അന്വേഷണം ഊര്‍ജിതമാക്കുന്നതിനിടെയാണ് അഷ്‌റഫ് തിരികെ എത്തിയത്. തട്ടിക്കൊണ്ട പോയ സംഘം കൊല്ലത്തുനിന്ന് അഷ്‌റഫിനെ ബസ് കയറ്റിവിടുകയായിരുന്നു.

ഭാര്യ സഹോദരന്‍ ലിജീഷുമായുള്ള സാമ്പത്തിക ഇടപാടിന്റെ പേരിലാണ് അഷ്‌റഫിന്നെ കരിപ്പൂര്‍ സ്വര്‍ണക്കവര്‍ച്ചാ കേസ് പ്രതി അലി ഉബൈറാനുമായി ബന്ധമുള്ള സംഘം തട്ടിക്കൊണ്ടുപോയതെന്നാണ് കരുതുന്നത്. തട്ടിക്കൊണ്ടുപോവാനുപയോഗിച്ച രണ്ട് വാഹനങ്ങള്‍ കണ്ടെത്തിയ പോലിസ്, സുമോ വാഹനം ഓടിച്ചിരുന രണ്ടത്താണി സ്വദേശി മുഹമ്മദ് ജവഹറിനെ ഇന്നലെ രാവിലെ അറസ്റ്റ് ചെയ്തിതിരുന്നു. ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്വര്‍ണക്കവര്‍ച്ച കേസ് പ്രതി അലി ഉബൈറാന്റെ സഹോദരങ്ങളായ ഹബീബു റഹ്മാന്‍ മുഹമ്മദ് നാസ് എന്നിവരെയും പോലിസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.

Next Story

RELATED STORIES

Share it