Latest News

കെഎസ്‌യു സര്‍വകലാശാല മാര്‍ച്ചില്‍ സംഘര്‍ഷം: പോലിസ് ജലപീരങ്കി പ്രയോഗിച്ചു

റോഡ് ഉപരോധിച്ച പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്തു നീക്കി

കെഎസ്‌യു സര്‍വകലാശാല മാര്‍ച്ചില്‍ സംഘര്‍ഷം: പോലിസ് ജലപീരങ്കി പ്രയോഗിച്ചു
X

തിരുവനന്തപുരം: കേരള സര്‍വ്വകലാശാല മാര്‍ക്ക് ദാന വിവാദത്തില്‍ പ്രതിഷേധിച്ച് കെഎസ്‌യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. സര്‍വകലശാസ ആസ്ഥാനത്തേക്ക് നടന്ന മാര്‍ച്ചില്‍ സംഘര്‍ഷത്തെ തുടര്‍ന്ന് പോലിസ് സമരക്കാര്‍ക്കെതിരേ ജലപീരങ്കി പ്രയോഗിച്ചു. പോലിസ് നടപടിയില്‍ പ്രതിഷേധിച്ചു കെഎസ് യു പ്രവര്‍ത്തകര്‍ പാളയം റോഡ് ഉപരോധിച്ചു. റോഡ് ഉപരോധിച്ച പ്രവര്‍ത്തരേ പോലിസ് അറസ്റ്റ് ചെയ്തു നീക്കി.

കേരള സര്‍വകലാശാല ബിഎസ്‌സി അവസാന വര്‍ഷ പരീക്ഷയില്‍ തോറ്റ 20 വിദ്യാര്‍ഥികളെ പണം വാങ്ങി വിജയപ്പിച്ചിരുന്നു. യൂണിവേഴ്‌സിറ്റി വി സിയുടെ അന്വേഷണത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ അസിസ്റ്റ്ന്റ് ഗ്രേഡ് വിനോദിനെ സസ്‌പെന്റ് ചെയ്തിരുന്നു.

നേരത്തെ ചോദ്യപ്പേപ്പര്‍ വിവാദമുള്‍പ്പെടെ നിരവധി ക്രമക്കേടുകള്‍ കേരള സര്‍വകലാശാലയില്‍ നടന്നിട്ടുണ്ടെങ്കിലും കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിച്ചട്ടില്ല.

Next Story

RELATED STORIES

Share it