Latest News

കരിനിയമങ്ങള്‍ രാജ്യത്തെ തകര്‍ക്കുന്നു; മതേതര ശക്തികള്‍ രംഗത്തു വരണമെന്ന് കേരള സുന്നീ ജമാഅത്ത്

കരിനിയമങ്ങള്‍ രാജ്യത്തെ തകര്‍ക്കുന്നു; മതേതര ശക്തികള്‍ രംഗത്തു വരണമെന്ന് കേരള സുന്നീ ജമാഅത്ത്
X

മഞ്ചേരി: ഭരണഘടനയെയും സ്വതന്ത്ര ഇന്ത്യയുടെ മഹിത പാരമ്പര്യത്തെയും അവഗണിച്ചും ആര്‍എസ്എസിന്റെ നിര്‍ബന്ധത്തിനു വഴങ്ങിയും ചര്‍ച്ച പോലും നടത്താതെ പാസ്സാക്കപ്പെടുന്ന കരിനിയമങ്ങള്‍ രാജ്യത്തെ തകര്‍ക്കുകയാണന്ന് കേരള സുന്നി ജമാഅത്ത് ജില്ലാ കണ്‍വെന്‍ഷന്‍ അഭി പ്രായപ്പെട്ടു.

മതേതര ശക്തികളും രാജ്യത്തിന്റെ പാരമ്പര്യത്തില്‍ അഭിമാനിക്കുന്നവരും ജാഗരൂഗരാകണമെന്നും കണ്‍വെന്‍ഷന്‍ ചൂണ്ടിക്കാട്ടി. 15ാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ കണ്‍വെന്‍ഷന്‍ കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി എ നജീബ് മൗലവി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് സയ്യിദ് അശ്‌റഫ് ബാഹസന്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. പാണക്കാട് സയ്യിദ് അബ്ദുല്‍ ഖയ്യൂം ശിഹാബ് തങ്ങള്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ സിറാജുദ്ദീന്‍ മൗലവി, സെക്രട്ടറി പി അലി അക്ബര്‍ വഹബി, എസ്‌വൈഎഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ പി അശ്‌റഫ് ബാഖവി, കണ്ണിയന്‍ അബൂബക്കര്‍, ഇബ്രാഹീം വഹബി തോണിപ്പാടം, സി ടി മുഹമ്മദ് മൗലവി, സി അബ്ദുല്‍ ഗഫാര്‍ മൗലവി എന്നിവര്‍ പ്രസംഗിച്ചു.

കേരള സുന്നി ജമാഅത്ത് ജില്ലാ ഭാരവാഹികളെ തിരഞ്ഞടുത്തു.



പി ഉസ്മാന്‍ ബാഖവി തഹ്ത്താനി (പ്രസിഡന്റ്), എസ് അലി മൗലവി, സി ടി മുഹമ്മദ് മൗലവി മരുത, വി എ കരീം വഹബി ഉഗ്രപ്പുരം, കട്ടുപ്പാറ അബൂബക്കാര്‍ മൗലവി (വൈ.പ്രസി), എം എച്ച് വെള്ളുവങ്ങാട് (ജനറല്‍ സിക്രട്ടറി), കെ എം ശംസുദ്ദീന്‍ വഹബി, സി ഹംസ വഹബി മുണ്ടപ്പൊട്ടി, സി എ ഗഫാര്‍ മൗലവി വണ്ടൂര്‍, മുജീബ് വഹബി പുവ്വത്തിക്കല്‍, എന്‍ കെ ഹുസൈന്‍ മൗലവി കടൂപ്പുറം (ജോ. സെക്രട്ടറി), മുഹമ്മദ് സൈനി ഏറിയാട് (ട്രഷറര്‍).

Next Story

RELATED STORIES

Share it