Latest News

കേരള പ്രവാസിഫോറം രക്തദാന ക്യാംപ് സംഘടിപ്പിച്ചു

കേരള പ്രവാസിഫോറം രക്തദാന ക്യാംപ് സംഘടിപ്പിച്ചു
X
അജ്മാന്‍:കേരള പ്രവാസിഫോറം ഉമ്മുല്‍ ഖുവൈന്‍ ഹോസ്പിറ്റലുമായി ചേര്‍ന്ന് രക്തദാന ക്യാംപ് സംഘടിപ്പിച്ചു.'രക്തദാനം ജീവദാനം' എന്ന സന്ദേശം ജനങ്ങളിലേക്ക് പകര്‍ന്നു നല്‍കി കെണ്ടായിരുന്നു ക്യാംപ് സംഘടിപ്പിച്ചത്.

ജനങ്ങളില്‍ നിന്ന് നല്ല പ്രതികരണമുണ്ടായതായി ഭാരവാഹികള്‍ അറിയിച്ചു.ക്യാംപില്‍ നാല്‍പതോളം പേര്‍ രക്തം ദാനം ചെയ്തു.ശനിയാഴ്ച ഉച്ചയ്ക് മൂന്ന് മണിക്ക് ആരംഭിച്ച ക്യാംപ് ഒന്‍പത് മണിക്ക് അവസാനിച്ചു.കേരള പ്രവാസി ഫോറം നേതാക്കളായ നസീര്‍ പൊന്നാനി, റമീസ് ചൊക്ലി,മുഹമ്മദലി കട്ടയില്‍,ഫൈസല്‍ ചാവക്കാട്,ശംസു മണ്ണാര്‍ക്കാട്,റഷീദ് കുറ്റിപ്പുറം, ബഷീര്‍ ചങ്ങരംകുളം ,അന്‍സില്‍ കോട്ടയം,റഫീക്ക് ചങ്ങരംകുളം തുടങ്ങിയവര്‍ ക്യാംപിനു നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it